ഉന്നാവ്; 90 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലെത്തിക്കും

ഗുരുതര പൊള്ളലേറ്റ ഉന്നാവിലെ യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി വിമാനമാര്‍ഗം ഡല്‍ഹിയിലെത്തിക്കും. ഉന്നാവില്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട യുവതിക്ക് പ്രതികള്‍ അടക്കമുള്ളവരുടെ ആക്രമണത്തിലാണ് ശരീരത്തില്‍ 90 ശതമാനം പൊള്ളലേറ്റത്.
യുവതിയെ ഡല്‍ഹിയിലെത്തിക്കാന്‍ എയര്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തുമെന്ന് യുപി സര്‍ക്കാര്‍ അറിയിച്ചു. 90 ശതമാനത്തോളം പൊള്ളലേറ്റ യുവതി ചികിത്സയില്‍ കഴിയുന്ന സിവില്‍ ഹോസ്പിറ്റലില്‍നിന്ന് വിമാനത്താവളത്തിലേക്ക് ആംബുലന്‍സ് അതിവേഗം എത്തിക്കാന്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും. രാജ്യത്തെ ഞെട്ടിച്ച ബലാത്സംഗവും പിന്നീട് ഇരയായ യുവതിയുടെയും കുടുംബത്തിനും നേരെ വധശ്രമവും നടന്ന ഉന്നാവില്‍ത്തന്നെയാണ് പുതിയ സംഭവം. ഉന്നാവില്‍ നേരത്തെ ബിജെപി എംഎല്‍എ ഉള്‍പ്പെട്ട മറ്റൊരു ബലാത്സംഗ കേസ് രാജ്യമൊട്ടുക്കും ചര്‍ച്ചയായിരുന്നു. ആ കേസിലുള്‍പ്പെട്ട പെണ്‍കുട്ടി റായ്ബറേലിയില്‍ നടന്ന അപകടത്തില്‍പ്പെടുകയും നിലവില്‍ ചികിത്സയില്‍ തുടരുകയുമാണ്.
Lucknow: Woman who was set ablaze in Bihar area of Unnao earlier today is being taken to Lucknow airport from where she will be airlifted to Delhi. pic.twitter.com/wdplX635I6
— ANI UP (@ANINewsUP) December 5, 2019
ഉന്നാവിലെ ഹിന്ദുനഗര്‍ ഗ്രാമത്തില്‍വച്ചാണ് കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി അടക്കമുള്ളവര്‍ ചേര്‍ന്ന് ബലാത്സംഗത്തിന് ഇരയായ യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. ആദ്യം സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് ലഖ്‌നൗവിലും എത്തിച്ച യുവതിയെയാണ് വിദഗ്ധ ചികിത്സയ്ക്കായി വിമാനമാര്‍ഗം അടിയന്തരമായി ഡല്‍ഹിയില്‍ എത്തിക്കുന്നത്.കഴിഞ്ഞ മാര്‍ച്ചിലാണ് മൂന്ന് പേര്‍ ചേര്‍ന്ന് മാസങ്ങളോളം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. തുടര്‍ന്ന് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read also : http://ഉന്നാവിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി തീകൊളുത്തിയ സംഭവം; അഞ്ച് പ്രതികളും പിടിയിൽ
അതിനിടെ, സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ബലാത്സംഗക്കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത് മുതല്‍ യുവതിയുടെ സുരക്ഷാ ഉറപ്പാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്ന് അവര്‍ അധികൃതരോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഉടന്‍ നല്‍കണമെന്ന് സംസ്ഥാന പോലീസ് മേധാവി ഒപി സിങ്ങിനോട് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ ആവശ്യപ്പെട്ടു. കേസില്‍ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് പറഞ്ഞു
story highlights- unnao rape case, uttarpradesh, gang rape
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here