Advertisement

ഗെയിമിംഗ് പ്രേമികള്‍ക്കായി വിവോ ഐക്യൂ നിയോ 855 റേസിംഗ് എഡിഷന്‍

December 5, 2019
1 minute Read

ഗെയിമിംഗ് പ്രേമികള്‍ക്കായി സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ച് വിവോ. വിവോ ഐക്യൂ നിയോ 855 റേസിംഗ് എഡിഷന്‍ എന്ന പേരിലാണ് ഫോണ്‍ വിപണിയിലെത്തിക്കുക. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 പ്ലസ് പ്രോസസറാണ് ഫോണിനുള്ളത്. അതിനാല്‍ തന്നെ ഗെയിമിംഗ് പ്രേമികള്‍ക്ക് മികച്ച അനുഭവമാകും ഫോണ്‍ സമ്മാനിക്കുക.

രണ്ട് വകഭേദങ്ങളിലായാണ് കമ്പനി ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. എട്ട് ജിബി റാമും 128 ജിബി ഇന്റേര്‍ണല്‍ സ്റ്റോറജുമുള്ള ഫോണിന് ഏകദേശം 26,400 രൂപയാണ് വില. 12 ജിബി റാമും 128 ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജുമുള്ള ഫോണിന് 28,400 രൂപയാണ് വില. ചൈനയില്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ ഫോണ്‍ ലഭ്യമാവുക.

പ്രത്യേകതകള്‍

– 8.38 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ.
– ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 പ്ലസ് എസ്ഒസി പ്രോസസര്‍.
– മൂന്ന് റിയര്‍ ക്യാമറകള്‍ (12 എംപി, എട്ട് എംപി, രണ്ട് എംപി)
– 16 എംപി സെല്‍ഫി ക്യാമറ.
– ഐസ്‌ലന്‍ഡ് അറോറ, കാര്‍ബണ്‍ ബ്ലാക്ക്, ലൈറ്റ് മിന്റ് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.
– 4500 എംഎഎച്ച് ബാറ്ററി

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top