ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് 27 വര്‍ഷം; ഉത്തരേന്ത്യയില്‍ കനത്ത സുരക്ഷ

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് 27 വര്‍ഷം പൂര്‍ത്തിയായ ഇന്ന് ഉത്തരേന്ത്യയില്‍ സുരക്ഷ ശക്തമാക്കി. അയോധ്യ ഭൂമിതര്‍ക്ക കേസിലെ വിധിക്ക് ശേഷമെത്തുന്ന വാര്‍ഷിക ദിനത്തില്‍ അയോധ്യയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അയോധ്യ വിധിക്ക് മുന്നോടിയായി ഒരുക്കിയ സമാനസുരക്ഷയാണ് അയോധ്യയിലും സമീപപ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. മേഖലയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. മേഖലയെ നാല് സോണുകളായി വിഭജിച്ച് എ.എസ്.പിമാര്‍ക്ക് ചുമതല നല്കി. ഇരുനൂറ്റി അറുപത്തിയൊന്‍പത് താല്കാലിക പൊലീസ് പോസ്റ്റുകള്‍ സ്ഥാപിച്ചു.
പ്രശ്നക്കാരായ മൂന്നൂറില്‍പ്പരം പേരെ കരുതല്‍ തടങ്കലിലാക്കി. ദ്രുതകര്‍മ സേന മുഴുവന്‍ സമയ റോന്തു ചുറ്റലിനുണ്ടാകും. ക്രമസമാധാനവും മതസൗഹാര്‍ദവും തകര്‍ക്കുന്ന ഒരു നടപടിയും അനുവദിക്കില്ലെന്ന് ഉത്തര്‍പ്രദേശ് പൊലീസ് വ്യക്തമാക്കി. രാജ്യതലസ്ഥാനത്തും ഉത്തരേന്ത്യയിലെ പ്രധാന നഗരങ്ങളിലും ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ത്തത്. അയോധ്യാ വിധിയില്‍ ഈ പ്രവൃത്തിയെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. പകരം മസ്ജിദ് നിര്‍മിക്കാന്‍ അഞ്ചേക്കര്‍ സ്ഥലം അയോധ്യയില്‍ നല്‍കണമെന്നും ഉത്തരവിട്ടിരുന്നു.
Story Highlights- Babri Masjid , North India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here