കാഞ്ഞിരപ്പള്ളിയിൽ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു

കാഞ്ഞിരപ്പള്ളിയിൽ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെ സ്‌കൂൾ വിട്ട് വീട്ടിലെത്തിയ 13 വയസുകാരിയെ വെള്ളം ചോദിച്ചെത്തിയ യുവാവ് പീഡിപ്പിക്കുകയായിരുന്നു.

ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. പെൺകുട്ടി ഫോൺ വിളിച്ചറിയിച്ചതോടെയാണ് വീട്ടുകാർ വിവരം അറിഞ്ഞത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ യുവാവിനായി പൊലീസ്
അന്വേഷണം ഊർജിതമാക്കി. പോക്‌സോ, 376 വകുപ്പുകൾ പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top