Advertisement

‘എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റ്’ വി സി സജ്ജനാറിനെ തെരഞ്ഞ് സോഷ്യല്‍മീഡിയ

December 6, 2019
8 minutes Read

ഹൈദരാബാദില്‍ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെയും പൊലീസ് വെടിവച്ചു കൊന്നതിനു തൊട്ടുപിന്നാലെ ട്വിറ്ററില്‍ സജീവമായ ചോദ്യമാണിത്. ആരാണ് എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റ് വി സി സജ്ജനാര്‍…?

എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റ് എന്ന് പേരെടുത്തയാളാണ് വി സി സജ്ജനാര്‍. നിലവില്‍ സൈബരാബാദിലെ കമ്മീഷണറാണ് സജ്ജനാര്‍. 1996 ബാച്ചിലായിരുന്നു ഇദ്ദേഹം ഐപിഎസ് നേടിയത്. 2008 ല്‍ ആസിഡ് ആക്രമണ കേസിലെ പ്രതികള്‍ എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടതോടെയാണ് സജ്ജനാര്‍ ആദ്യം മാധ്യമ ശ്രദ്ധയില്‍ എത്തുന്നത്.
വാറങ്കല്‍ എന്ന സ്ഥലത്തായിരുന്നു സംഭവം.

പ്രണയം നിരസിച്ച പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെയാണ് യുവാക്കള്‍ ആസിഡ് ആക്രമണം നടത്തിയത്. അന്ന് അറസ്റ്റിലായ യുവാക്കള്‍ക്കൊപ്പം ബൈക്ക് കസ്റ്റഡിയില്‍ എടുക്കാന്‍ പോയപ്പോഴായിരുന്നു വെടിവയ്പ്പ് ഉണ്ടായത്. അന്ന് വാറങ്കലിലെ എസ്പിയായിരുന്നു വി സി സജ്ജനാര്‍.

നക്‌സല്‍ നേതാവ് നയീമുദീനെ കൊലപ്പെടുത്തിയതും സജ്ജനാറായിരുന്നു. അന്ന് അദ്ദേഹം സ്‌പെഷ്യല്‍ ഇന്റലിജന്‍സ് ബ്രാഞ്ചില്‍ ഐജിയായിരുന്നു. ഇപ്പോള്‍ ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവച്ച് കൊന്ന സംഭവം ഉണ്ടായിരിക്കുന്ന ഷംഷാബാദ് പൊലീസ് സ്റ്റേഷന്‍ സൈബരാബാദ് കമ്മീഷണറുടെ അധികാര പരിധിയിലുള്ള സ്ഥലമാണ്.

കമ്മീഷണറായ വി സി സജ്ജനാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഇതോടെയാണ് സോഷ്യല്‍മീഡിയ വി സി സജ്ജനാറിനെ അന്വേഷിച്ചുതുടങ്ങിയത്. ട്വിറ്ററില്‍ പലരും വി സി സജ്ജനാറിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. സജ്ജനാര്‍ ചുമതലയിലിരിക്കുമ്പോള്‍ രണ്ടാം തവണയാണ് എന്‍കൗണ്ടറില്‍ പ്രതികള്‍ കൊല്ലപ്പെടുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top