ജപ്പാൻ- കൊറിയ സന്ദർശനം സംസ്ഥാനത്തിന് ഏറെ ഗുണം ചെയ്തുവെന്ന് മുഖ്യമന്ത്രി

ജപ്പാൻ- കൊറിയ സന്ദർശനം സംസ്ഥാനത്തിന് ഏറെ ഗുണകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒസാൻ സോൾലോ എന്നിവിടങ്ങളിലെ മാലിന്യ സംസ്‌കരണ പ്ലാന്റുകൾ സന്ദർശിച്ചത് എടുത്തു പറയേണ്ട കാര്യമാണെന്ന് മുഖ്യമന്ത്രി തിരുവന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മാലിന്യം എങ്ങനെ സംസ്‌കരിക്കുന്നുവെന്നും മാലിന്യത്തിൽ നിന്ന് ഊർജം ഉത്പാദിപ്പിക്കുന്നതെങ്ങനെ എന്നും മനസിലാക്കാൻ കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന മാലിന്യ സംസ്‌കരണ രംഗത്ത് ഉപയോഗപ്പെടുത്താൻ കഴിയുന്ന ഒന്നാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ആരംഭിക്കാൻ ഉദ്ദേശിക്കുന്ന സെമി ഹൈസ്പീഡ് റെയിലുമയി ബന്ധപ്പെട്ട് ജപ്പാൻ ഇന്റർനാഷണൽ കോർപ്പറേഷൻ ഏജൻസിയുമായും ഹ്യുണ്ടായിയുമായും കൂടി ആലോചന നടത്തിയതിൽ രണ്ട് കൂട്ടരും സന്നദ്ധത അറിയിച്ചിട്ടുള്ളതായി മുഖ്യമന്ത്രി പറഞ്ഞു. നീറ്റ ജലാറ്റിൻ കമ്പനി കേരളത്തിൽ കൂടുതൽ നിക്ഷേപം നടത്തുമെന്നും തോഷിബ കമ്പനിയുമായി ഉടൻ കരാർ ഒപ്പിടുമെന്നും ടൊയോട്ട കമ്പനിയുമായി ഉടൻ കരാറിൽ എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിമർശനങ്ങൾക്ക് മറുപടിയില്ലെന്ന് പറഞ്ഞ മുഖ്യമന്തി വിദേശസന്ദർശനം, കേരളത്തിലെ യുവാക്കൾക്ക് വേണ്ടിയാണെന്നും കൂട്ടിച്ചേർത്തു. വിദേശ സന്ദർശനത്തിനു ശേഷം മാധ്യമങ്ങളുമായി ദീർഘനേര കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി മാർക്ക് ദാന വിഷയിൽ കെടി ജലീലിന് നേരിട്ട് പങ്കില്ലെന്ന് ആവർത്തിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here