കേരളാ കോണ്‍ഗ്രസ് എമ്മിന് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ പിജെ ജോസഫിന്റെ തീരുമാനം

കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി വിളിച്ച് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ പിജെ ജോസഫിന്റെ തീരുമാനം. 14-ന് സംസ്ഥാന കമ്മിറ്റി യോഗം തൊടുപുഴയില്‍ വിളിച്ചുചേര്‍ക്കാന്‍ ജനറല്‍സെക്രട്ടറി ജോയ് എബ്രഹാമിന് പിജെ ജോസഫ് നിര്‍ദേശം നല്‍കി.
ജോസ് കെ മാണി പക്ഷത്തെ പ്രമുഖരെ സ്വന്തം കളത്തിലേക്ക് എത്തിക്കാനാണ് പിജെ ജോസഫിന്റെ പുതിയ നീക്കം. 300 പേര്‍ അടങ്ങുന്ന സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ജോസഫിന്റെ തട്ടകത്തിലെത്തിക്കാനാണ് എത്തിക്കാന്‍ ശ്രമം. ഇതോടെ ജോസ് കെ മാണി പക്ഷം ദുര്‍ബലമാകുമെന്നും പിജെ ജോസഫ് കണക്കുകൂട്ടല്‍.
സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കാനുള്ള നീക്കവും സജീവമാണ്. ഇതു സംബന്ധിച്ചുള്ള കൂടിയാലോചനകള്‍ അടൂരില്‍ നടക്കുന്ന പാര്‍ട്ടിയുടെ ക്യാമ്പില്‍ നടന്നു. സമവായത്തിലൂടെ സിഎഫ് തോമസ് എംഎല്‍എ ആകും പാര്‍ട്ടി ചെയര്‍മാനായി വരിക.
പാര്‍ട്ടി ചിഹ്നവും, പേരും, പതാകയും സംബന്ധിച്ച അനുകൂല ഉത്തരവ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍നിന്ന് ഉണ്ടാകുമെന്നുള്ള പ്രതീക്ഷയില്‍തന്നെയാണ് ജോസഫിന്റെ പുതിയ നീക്കങ്ങള്‍.
Story Higlights- PJ Joseph, Kerala Congress M, jose k mani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here