കാഞ്ഞിരപ്പള്ളിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ

കാഞ്ഞിരപ്പള്ളിയിൽ വീട്ടിൽ അതിക്രമിച്ചുകയറി എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കരിമ്പക്കയം സ്വദേശി അരുൺ സുരേഷിനെയാണ് ശനിയാഴ്ച പുലർച്ചെയോടെ പൊലീസ് പിടികൂടിയത്.
വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയാണ് പെൺകുട്ടി പീഡനത്തിനിരയായത്. പെൺകുട്ടി സ്കൂൾവിട്ടെത്തിയപ്പോൾ വീട്ടിലാരുമുണ്ടായിരുന്നില്ല. അമ്മ ജോലിക്കും രണ്ടു സഹോദരങ്ങളിൽ ഒരാൾ സ്കൂളിലും മറ്റൊരാൾ ജോലിക്കും പോയിരുന്നു. ഈ സമയത്ത് വീട്ടിലെത്തിയ പ്രതി കുടിക്കാൻ വെള്ളം വേണമെന്ന് ആവശ്യപ്പെട്ട് വീടിന് അകത്തു കയറി. തുടർന്ന് ഇയാൾ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പെൺകുട്ടി അമ്മയെ വിളിച്ച് വിവരമറിയിച്ചു. വ്യാഴാഴ്ച രാത്രി ഒൻപതു മണിയോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. തുടർന്നാണ് അന്വേഷണം തുടങ്ങിയത്.
ബലാത്സംഗത്തിന് 376-ാം വകുപ്പ് പ്രകാരവും പോക്സോ നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. മുൻപ് മോഷണകേസിൽ പ്രതിയായ ഇയാൾ വിവാഹിതനാണ്. പൊലീസ് കാണിച്ച ഫോട്ടോകളിൽ നിന്നാണ് പെൺകുട്ടി ഇയാളെ തിരിച്ചറിഞ്ഞത്.
story highlights- kanjirappally, rape, arun
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here