Advertisement

കണ്ണൂരിൽ മൂന്ന് മാവോയിസ്റ്റുകൾക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തു 

December 7, 2019
Google News 0 minutes Read
കണ്ണൂരിൽ മൂന്ന് മാവോയിസ്റ്റുകൾക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തു. മാവോയിസ്റ്റ് നേതാവ് സുന്ദരി അടക്കം മൂന്ന് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ മാസം സുന്ദരിയുടെ നേതൃത്വത്തിലുള്ള സംഘം കണ്ണൂർ, വയനാട് അതിർത്തിയിലുള്ള ചെക്ക്യേരി കോളനിയിൽ എത്തിയിരുന്നതായാണ് പൊലീസ് പറയുന്നത്.  പ്രവർത്തനങ്ങളുമായി സഹകരിക്കണമെന്നാവശ്യപ്പെട്ട സംഘം, വിവരം പൊലീസിനെ അറിയിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയതായും വിവരമുണ്ട്. കോളനിയിൽ നിന്ന് മടങ്ങും മുമ്പ് സംഘം മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം മുഴക്കിയതായും പൊലീസിന് വിവരം ലഭിച്ചു. കോളനിവാസികളാണ് സംഭവം പൊലീസിനെ അറിയിച്ചത്. തുടർന്നാണ് പൊലീസ് കേസെടുത്തത്. ഇരിട്ടി ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here