കാസർഗോഡ് മംഗലാപുരം കടൽത്തീരങ്ങളിലായി കഴിഞ്ഞ 4 മാസത്തിനിടെ കരയ്ക്കടിഞ്ഞത് 5 മൃതദേഹങ്ങൾ

കടൽത്തീരത്ത് ശവശരീരങ്ങൾ വന്നടിയുന്ന വാർത്തകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ തുടർച്ചയായ ദിവസങ്ങളിൽ ഒരേ സ്ഥലങ്ങളിൽ മൃതദേഹങ്ങൾ കരയ്ക്കടിയുമ്പോൾ ഒന്ന് ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. കഴിഞ്ഞ 4 മാസത്തിനിടെ 5 മൃതദേഹങ്ങളാണ് കാസർഗോഡ് മംഗലാപുരം കടൽത്തീരങ്ങളിലായി കരയ്ക്കടിഞ്ഞത്. എന്നാൽ ആരെയും തിരിച്ചറിയാനും കഴിഞ്ഞിട്ടില്ല.പല മൃതദേഹങ്ങളും മരണത്തിനു പിന്നിൽ ദുരൂഹതയുണ്ടോ എന്ന് സംശയമുയർത്തുന്നവയാണ്. കഴിഞ്ഞ ആഗസ്റ്റ് 24 മുതൽ സെപ്തംബർ 1 വരെയായി സ്ത്രീകളുടെയും പുരുഷന്മാരുടെയുമടക്കം 5 മൃതദേഹങ്ങളാണ് കാസർഗോഡ്
മംഗലാപുരം തീരങ്ങളിലായി കരക്കടിഞ്ഞത്.
ആഗസ്റ്റ് 30ന് മംഗലാപുരം പനമ്പൂർ കോസ്റ്റൽ സ്റ്റേഷൻ പരിധിയിൽ പുരുഷന്റെ മൃതദേഹം കരക്കടിഞ്ഞു. ഇതേ തീരത്ത് 31ന് അഴിമുഖത്തോട് ചേർന്നാണ് മറ്റൊരു മൃതദേഹവും കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം സെപ്തംബർ 1ന് ബേക്കൽ കോസ്റ്റൽ സ്റ്റേഷൻ പരിധിയിലെ ചിത്താരി കടപ്പുറത്ത് പുരുഷന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹങ്ങളിൽ ദുരൂഹതയുളവാക്കുന്നതായിരുന്നു അന്നേ ദിവസം തന്നെ ഉള്ളാളിൽ കരക്കടിഞ്ഞ സ്ത്രീയുടെ ശരീരഭാഗം. അരയ്ക്ക് മുകളിൽ മുറിച്ചു മാറ്റിയ വിധത്തിലായിരുന്നു മൃതദേഹം.
മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ട് പോയതാകാനുള്ള സാധ്യത തീരദേശ പൊലീസ് തന്നെ തള്ളിക്കളയുന്നുണ്ട്. സംഭവത്തിലെ ദുരൂഹത കാട്ടി തീരദേശ പൊലീസ് സുരക്ഷാ വിഭാഗങ്ങൾക്കും ഉന്നത ഉദ്യോഗസ്ഥർക്കും റിപ്പോർട്ട് സമർപ്പിച്ചിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല.
Story Highlights – Kasargod, Beach, Dead Body
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here