മലപ്പുറത്ത് ബൈക്കപകടം; എട്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

മലപ്പുറത്ത് ബൈക്കപകടത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കണ്ണമംഗലം വാളക്കുടക്ക് സമീപം ഇന്ന് വൈകീട്ട് അഞ്ച് മണിക്കാണ് സംഭവം. കുന്നുംപ്പുറം പത്രാട്ട് പാറ കണ്ണഞ്ചാലിൽ തുപ്പിലിക്കാട്ട് മൊയ്തീന്റെ മകൻ സുഹൈൽ (14) ആണ് മരണപ്പെട്ടത്.

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. പിന്നിലിരുന്ന സുഹൈൽ റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു. എ ആർ നഗർ ചെണ്ടപുറായ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് സുഹൈൽ. പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാളെ ഉച്ചയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Story highlights- accident, 8th class student, died, bike accident

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top