ആരും ആനയും അമ്പാരിയുമായി വന്ന് കേരളത്തിൽ യുഡിഎഫിനെ ഭരണത്തിലേക്ക് ക്ഷണിച്ച് തിരികെ കൊണ്ട് വരും എന്ന് കരുതരുത് : എകെ ആന്റണി

ആരും ആനയും അമ്പാരിയുമായി വന്ന് കേരളത്തിൽ യുഡിഎഫിനെ ഭരണത്തിലേക്ക് ക്ഷണിച്ച് തിരികെ കൊണ്ട് വരും എന്ന് കരുതരുതെന്ന് മുതിർന്ന കൊൺഗ്രസ് നേതാവ് എകെ ആന്റണി. കോൺഗ്രസിൽ പ്രതീക്ഷയുള്ള ഒരു പുതുതലമുറ കേരളത്തിൽ വളർന്ന് വരികയാണെന്നും അവരുടെ കൈകളിലേക്ക് എതാനും വർഷത്തിനകം സംസ്ഥാന കോൺഗ്രസിന്റെ ഭരണം കൈമാറപ്പെടും എന്നും എ.കെ ആൻറണി ട്വന്റി ഫോറിനോട് വ്യക്തമാക്കി.
ജംബോകമ്മറ്റി രൂപീകരിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ എകെ ആന്റണിയുടെ താത്പര്യം ആണ് സംസ്ഥാന കോൺഗ്രസ് ഘടകത്തിൽ ഇപ്പോഴും പ്രധാനപ്പെട്ടതെന്ന സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാക്കളുടെ പ്രചരണത്തെയും എ.കെ ആന്റണി ഖണ്ഡിച്ചു. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരും എന്ന് അവരെ ബോധിപ്പിക്കും വിധം ക്ഷമയോടെ കാത്തിരിക്കാനും കേരളത്തെ വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പ് നടത്താനും നിയമസഭ തിരഞ്ഞെടുപ്പ് വരെയുള്ള ഒന്നരവർഷം ഉപയോഗിയ്ക്കാൻ യു.ഡി.എഫിനൊട് എ.കെ.ആന്റണി നിർദേശിച്ചു.
Story Highlights : AK Antony
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here