ഡല്‍ഹിയിലെ തീപിടുത്തം; മരണ സംഖ്യ ഉയരുന്നു
ഡല്‍ഹിയിലെ അനന്ത്ഗഞ്ചിലുണ്ടായ തീപിടുത്തതില്‍ മരണ സംഖ്യ ഉയരുന്നു. അപകടത്തില്‍ ഇതുവരെ 43 പേര്‍ മരിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.
Delhi CM Arvind Kejriwal: It is a very sad incident. I have ordered a magisterial inquiry into it. Compensation Rs 10 lakhs each to be given to families of those dead and Rs 1 lakh each to those injured. The expense of medical treatment of those injured to be borne by the govt. pic.twitter.com/JytAD9iMOj
— ANI (@ANI) December 8, 2019
മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പരുക്കേറ്റവരുടെ കുടുംബത്തിന് ഒരുലക്ഷം രൂപയും സാമ്പത്തിക സഹായം നല്‍കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.പരുക്കേറ്റവരുടെ ചികിത്സാ ചെലവുകള്‍ ഡല്‍ഹി സര്‍ക്കാര്‍ ഏറ്റെടുക്കും.
പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം. അനാജ് മണ്ഡിലെ ആറ് നിലകെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. 50ഓളം പേരെ രക്ഷപ്പെടുത്തി. പ്രദേശത്തെ ബാഗ് നിര്‍മാണശാലയ്ക്കാണ് തീപിടുത്തമുണ്ടായത്. ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. വൈദ്യുതി ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Story Highlights- Anantnag, Delhi, Delhi Chief Minister Arvind Kejriwal, judicial inquiry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here