Advertisement

ഡൽഹിയിൽ തീപിടുത്തം; മരിച്ചവരുടെ എണ്ണം 32 ആയി

December 8, 2019
0 minutes Read

ഡൽഹിയിലെ അനന്ത്ഗഞ്ചിൽ തീപിടുത്തം. പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം. അനാജ് മണ്ഡിലെ ആറ് നിലകെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. അപകടത്തെ തുടർന്ന് 32 പേർ മരിച്ചു. 50ഓളം പേരെ രക്ഷപ്പെടുത്തി.

പ്രദേശത്തെ ബാഗ് നിർമാണശാലയ്ക്കാണ് തീപിടുത്തമുണ്ടായത്. ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഒരു കെട്ടിടത്തിൽ നിന്ന് മറ്റ് കെട്ടിടങ്ങളിലേക്കും തീ പടർന്നു പിടിക്കുകയായിരുന്നു. അഗ്നിശമനാ യൂണിറ്റുകൾ എത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ എൽഎൻജെപി ആശുപത്രിയിലും ആർഎംഎൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈദ്യുതി ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top