ഉത്തർപ്രദേശിൽ വീണ്ടും ക്രൂരത; ബലാത്സംഗ പരാതി പിൻവലിക്കാൻ വിസമ്മതിച്ച യുവതിക്ക് നേരെ ആസിഡ് ആക്രമണം
ഉത്തർപ്രദേശിൽ യുവതിക്ക് നേരെ വീണ്ടും ക്രൂരത. ബലാത്സംഗ പരാതി പിൻവലിക്കാൻ വിസമ്മതിച്ച യുവതിക്ക് നേരെ പ്രതികൾ ആസിഡ് ആക്രമണം നടത്തി. ഉത്തർപ്രദേശിലെ മുസഫർനഗറിലാണ് സംഭവം. ആസിഡ് ആക്രമണത്തിൽ യുവതിക്ക് സാരമായി പൊള്ളലേറ്റു. യുവതിയെ മീററ്റിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാല് പ്രതികൾ രണ്ടു ദിവസം മുമ്പ് രാത്രി യുവതിയുടെ വീട്ടിലെത്തി ബലാത്സംഗ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. യുവതി വിസമ്മതിച്ചതോടെയാണ് ആസിഡ് ആക്രമണം നടത്തിയത്. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിലാണ്.
ബലാത്സംഗ പരാതിയുമായി 30കാരി ആദ്യം പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഇതേത്തുടർന്ന് അവർ നേരിട്ട് കോടതിയെ സമീപിച്ചു. ഇതോടെയാണ് പരാതി പിൻവലിക്കണമെന്ന ആവശ്യവുമായി പ്രതികൾ രംഗത്തെത്തിയത്. തെളിവുകളുടെ അഭാവത്തിൽ യുവതിയുടെ പരാതിയിന്മേലുള്ള അന്വേഷണം പൊലീസ് അവസാനിപ്പിച്ചിരുന്നു.
story highlights- acid attack, Muzaffarnagar, rape
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here