ത്രിപുരയിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി തീകൊളുത്തി കൊലപ്പെടുത്തി

ത്രിപുരയിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു.
വിവാഹ വാഗ്ദാനം നൽകി അജയ് രുദ്രപാൽ എന്നയാൾ പെൺകുട്ടിയെ സ്വന്തം വീട്ടിൽ താമസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇയാളുടെ സുഹൃത്തുക്കളും പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. രണ്ട് മാസത്തോളമായി തുടരുന്ന പീഡനത്തിന് ശേഷം ഇന്നലെ പെൺകുട്ടിക്ക് മേൽ തീയിടുകയായിരുന്നു. 90 ശതമാനം പൊള്ളലേറ്റ പെൺകുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.
എന്നാൽ, ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാർ തന്നെയാണ് പ്രതികളെ പിടിച്ചു പൊലീസിൽ ഏൽപ്പിച്ചത്. അജയ് രുദ്രപാലിന്റെ അമ്മയും കൊലപാതക കേസിലെ പ്രതിയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here