അടിച്ച് തകർത്ത് ശിവം ദുബെ; ഇന്ത്യക്കെതിരെ വെസ്റ്റിൻഡീസിന് 171 റൺസ് വിജയലക്ഷ്യം

ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി 20യിൽ വെസ്റ്റിൻഡീസിന് 171 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഭേദപ്പെട്ട സ്‌കോർ നേടിയത്. തിരുവനന്തപുരം കാര്യവട്ടത്താണ് മത്സരം. വെടിക്കെട്ട് പ്രതീക്ഷിച്ചെത്തിയ കാണികൾക്ക് മുന്നിൽ തരക്കേടില്ലാത്ത പ്രകടനമാണ് ഇന്ത്യൻ താരങ്ങൾ കാഴ്ചവച്ചത്. യുവതാരം ശിവം ദുബെയുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. 30 പന്തിൽ മൂന്ന് ഫോറും നാല് സിക്സും സഹിതം 54 റൺസാണ് ദുബെ നേടിയത്.
കളിയുടെ തുടക്കത്തിൽ 11 പന്തിൽ 11 റൺസെടുത്ത് കെ എൽ രാഹുലും പതിനെട്ട് പന്തിൽ 15 റൺസെടുത്ത് രോഹിത് ശർമയും പുറത്തായി. സ്‌കോർ 56ൽ എത്തിനിൽക്കെയാണ് രോഹിത് പുറത്തായത്. തുടർന്ന് യുവതാരം ശിവം ദുബെ എത്തി. മൂന്നാം വിക്കറ്റിൽ വിരാട് കോഹ്ലിയോടൊപ്പം ചേർന്ന് 41 റൺസിന്റെ കൂട്ടുകെട്ടുമുണ്ടാക്കി. എന്നാൽ അർധ സെഞ്ച്വറിക്ക് പിന്നാലെ ദുബെ പുറത്താക്കി. വിരാട് കോഹ്‌ലിയും രോഹിത് ശർമയും കെ എൽ രാഹുലും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവച്ചില്ല.
ഹൈദരാബാദ് നടന്ന ആദ്യ ട്വന്റി 20യിലെ അതേ ടീമുമായാണ് ഇന്ത്യ കളിക്കുന്നത്. സഞ്ജു വി സാംസണ് ഇത്തവയും ടീമിൽ ഇടം ലഭിച്ചില്ല.
story highlights- west indies, india, t 20, virat kohli, shivam dubey
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here