വഞ്ചിയൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനെ തടഞ്ഞ സംഭവം; ബാര്‍ അസോസിയേഷന്‍ മാപ്പ് പറഞ്ഞു

വഞ്ചിയൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റ് ദീപ മോഹനെ തടഞ്ഞ സംഭവത്തില്‍ മാപ്പുപറഞ്ഞ് ബാര്‍ അസോസിയേഷന്‍. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് ബാര്‍ അസോസിയേഷന്‍ മാപ്പുപറഞ്ഞത്. ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്നായിരുന്നു ബാര്‍ അസോസിയേഷന്റെ വിശദീകരണം.
ജില്ലാ ജഡ്ജി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ബാര്‍ അസോസിയേഷന്‍ മാപ്പ് പറഞ്ഞത്. മജിസ്‌ട്രേറ്റ് ദീപ മോഹനെ തടഞ്ഞ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ബാര്‍ അസോസിയേഷന്‍ ഔദ്യോഗിക വാര്‍ത്താകുറിപ്പും പുറത്തിറക്കിയിട്ടുണ്ട്. പ്രതിയുടെ ജാമ്യം റദ്ദാക്കിയതിന്റെ പേരില്‍ വഞ്ചിയൂര്‍ കോടതിയിലെ മജിസ്‌ട്രേറ്റ് ദീപ മോഹനനെതിരെ അഭിഭാഷകര്‍ നടത്തിയ പ്രതിഷേധമാണ് വിവാദമായത്. അഭിഭാഷകര്‍ മജിസ്‌ട്രേട്ടിന്റെ ചേമ്പറില്‍ കയറി നടത്തിയ ബഹളം വക്കുകയും മജിസ്‌ട്രേട്ടിനെ കോടതി മുറിയില്‍ പൂട്ടിയിടുകയും ചെയ്തിരുന്നു.
ഇതിനെതിരെ മജിസ്‌ട്രേറ്റ് നല്‍കിയ പരാതിയില്‍ 12 അഭിഭാഷകര്‍ക്കെതിരെ കേസ് എടുത്തിരുന്നു. ഈ കേസ് പിന്‍വലിക്കണമെന്ന് ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ദീപാ മോഹനെ ബഹിഷ്‌കരിക്കാനുള്ള തീരുമാനവും ബാര്‍ അസോസിയേഷന്‍ സ്വീകരിച്ചു. എന്നാല്‍ ചീഫ് ജസ്റ്റിസിന്റെ ഇടപെടലിനെ തുടര്‍ന്ന് മജിസ്‌ട്രേറ്റ് ദീപാ മോഹനെ ബഹിഷ്‌ക്കരിക്കാനുള്ള തീരുമാനം രണ്ട് ദിവസം മുമ്പ് തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ പിന്‍വലിക്കുകയായിരുന്നു.
Story Highlights: Vanchiyoor court issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here