Advertisement

മലപ്പുറത്ത് അധ്യാപികയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവം: കേസെടുക്കുന്നതിൽ വീഴ്ച വരുത്തിയ പൊലീസുകാരന് സസ്‌പെൻഷൻ

December 9, 2019
Google News 1 minute Read

മലപ്പുറം കുറ്റിപ്പുറത്ത് കോളജ് അധ്യാപികയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ കേസെടുക്കുന്നതിൽ വീഴ്ച വരുത്തിയ പൊലീസുകാരന് സസ്‌പെൻഷൻ. കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സുലൈമാനെയാണ് മലപ്പുറം എസ്പി സസ്‌പെൻഡ് ചെയ്തത്.

Read Also: മലപ്പുറത്ത് കോളജ് അധ്യാപികയുടെ നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ച മുൻ കോളജ് അധ്യാപകനെ പിടികൂടാനുള്ള ശ്രമങ്ങൾ പൊലീസ് ഊർജിതമാക്കി

അന്വേഷണ ഉദ്യോഗസ്ഥനായ സുലൈമാൻ  രാത്രി ഫോണിൽ വിളിച്ച് കേസ് നിലനിൽക്കില്ലെന്നും പരാതിക്കൊപ്പം നൽകിയ ചിത്രങ്ങളിൽ നഗ്നത കാണാനില്ലെന്നും പറഞ്ഞെന്ന് ആരോപിച്ച അധ്യാപിക ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചു. തുടർന്ന് കുറ്റിപ്പുറം ഇൻസ്‌പെക്ടർ അന്വേഷിച്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുലൈമാനെ സസ്‌പെഡ് ചെയ്തത്. 14 ദിവസത്തേക്കാണ് സസ്‌പെൻഷൻ.

മലപ്പുറം കോട്ടോൽ വട്ടപ്പറമ്പിൽ മുഹമ്മദ് ഹാഫീസ് യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് കോഴിക്കോട് സ്വദേശിയായ സ്ത്രീയുടെ പേരും വിവരങ്ങളും ഫോൺ നമ്പറും സഹിതമാണ്. ഇയാൾ വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറി അജ്മാനിലേക്ക് കടന്നതിന് ശേഷമാണ് സംഭവം.

ഇതോടെ യുവതിയുടെ വാട്‌സാപ്, ഫേസ്ബുക്ക് അക്കൗണ്ടുകളിലേക്ക് നിരവധി അശ്ലീല കോളുകളും സന്ദേശങ്ങളുമെത്തി. ഇത്തരത്തിലുള്ള ശല്യം ചെയ്യൽ കൂടിയതിനെ തുടർന്നാണ് അധ്യാപിക പൊലീസിൽ പരാതി നൽകിയത്. പ്രതിയെ കണ്ടെത്താൻ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

 

 

malappuram, spreading nude photos

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here