സിസ്റ്റർ ലൂസി കളപ്പുരയുടെ പുസ്തകം വിൽക്കുന്നതിനെതിരെ കണ്ണൂരിൽ പ്രതിഷേധം

സിസ്റ്റർ ലൂസി കളപ്പുരയുടെ പുസ്തകം വിൽക്കുന്നതിനെതിരെ കണ്ണൂരിൽ പ്രതിഷേധം. ഡി സി ബുക്‌സിന്റെ ടൗൺ സ്‌ക്വയറിലെ പുസ്തക മേളയിലേക്ക് ഒരു സംഘം പ്രതിഷേധവുമായി തള്ളിക്കയറി.
പ്രതിഷേധത്തെ തുടർന്ന് പുസ്തക മേള തത്കാലത്തേക്ക് നിർത്തിവച്ചു. പുസ്തക മേളക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി.
സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥയായ ‘കർത്താവിന്റെ നാമത്തിൽ’ പ്രസിദ്ധീകരിച്ചതിനെതിരെയാണ് പ്രതിഷേധം.പുസ്തകം പുറത്തുവന്നതിന് പിന്നാലെ സിസ്റ്റർ ലൂസി കളപ്പുരക്കെതിരെയും പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു.പുസ്തകത്തിന്റെ അച്ചടിയും വിതരണവും തടയണമെന്നാവശ്യപ്പെട്ട് എസ്എംഐ സന്യാസിനി സഭാംഗമായ സിസ്റ്റർ ലിസിയ ജോസഫ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയിരുന്നു. പുസ്തകത്തിന്റെ ഉള്ളടക്കത്തിൽ ആക്ഷേപമുണ്ടെങ്കിൽ പൊലീസിൽ പരാതിപ്പെടാമെന്നും നടപടിയുണ്ടായില്ലെങ്കിൽ മജിസ്ട്രേറ്റിനെ സമീപിക്കാമെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി ഹർജി തള്ളിയത്.
story highlights- sister lucy kalappura, karthavinte namathil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here