ഡീന്റെയും ടിഎൻ പ്രതാപന്റെയും സസ്‌പെൻഷൻ; സ്പീക്കർ നടപടി പ്രഖ്യാപിക്കും

കേരളത്തിൽ നിന്നുള്ള രണ്ട് കോൺഗ്രസ് അംഗങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള പ്രമേയത്തിൽ സ്പീക്കർ നടപടി പ്രഖ്യാപിക്കും. മന്ത്രി സ്മൃതി ഇറാനിക്കെതിരെ മോശം പെരുമാറ്റം നടത്തിയെന്ന ആരോപണത്തിന്മേലായിരുന്നു കേന്ദ്ര സർക്കാർ പ്രമേയം.
Read Also: ഡീൻ കുര്യാക്കോസിനെയും ടിഎൻ പ്രതാപനെയും ഇന്ന് ലോക്‌സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്യും
മാപ്പ് പറഞ്ഞില്ലെങ്കിൽ ശേഷിക്കുന്ന സമ്മേളന കാലത്തേക്ക് ടിഎൻ പ്രതാപനെയും ഡീൻ കുര്യാക്കോസിനെയും സസ്‌പെൻഡ് ചെയ്യണമെന്നായിരുന്നു ഉള്ളടക്കം. പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷിയാണ് റൂൾ 374 പ്രകാരം ലോക്‌സഭയിൽ പ്രമേയം അവതരിപ്പിച്ചത്.
കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജന്‍ ചൗധരി ആരോപണത്തെ എതിർത്തു. വൈകാരികമായ വിഷയത്തിൽ സർക്കാരിന്റെ ജനാധിപത്യ വിരുദ്ധത ചൂണ്ടിക്കാട്ടുക മാത്രമാണ് അംഗങ്ങൾ ചെയ്തതെന്ന് അദ്ദേഹം വാദിച്ചു.
കോൺഗ്രസ് വാദം സ്പീക്കർ അംഗീകരിച്ചില്ല. അംഗങ്ങൾ മാപ്പ് പറയാത്ത സാഹചര്യത്തിൽ പ്രമേയത്തിൽ തുടർതീരുമാനം പ്രഖ്യാപിക്കും എന്നദ്ദേഹം അറിയിച്ചു.
dean kuriacose, t n prathapan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here