ഡീൻ കുര്യാക്കോസിനെയും ടിഎൻ പ്രതാപനെയും ഇന്ന് ലോക്‌സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്യും

കേരളത്തിൽ നിന്നുള്ള ഡീൻ കുര്യാക്കോസിനെയും ടിഎൻ പ്രതാപനെയും ഇന്ന് ലോക്‌സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്യും. സ്മ്യതി ഇറാനിക്കെതിരായ പ്രതിഷേധത്തിന് മാപ്പ് പറയാത്ത സാഹചര്യത്തിൽ ബിജെപി ഇരുവരെയും സസ്‌പെൻഡ് ചെയ്യാൻ നിർദേശിക്കുന്ന പ്രമേയം ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. ലോക്‌സഭയിൽ അവതരിപ്പിക്കുന്ന പ്രമേയത്തിന്റെ പകർപ്പ് ട്വന്റിഫ്‌ഫോറിന് ലഭിച്ചു.
സ്മ്യതി ഇറാനിക്ക് എതിരായി നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച വിഷയത്തിൽ ഭരണപക്ഷം കേരളത്തിൽ നിന്നുള്ള രണ്ട് എംപിമാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. രണ്ട് പേരും സഭയിൽ മാപ്പ് പറയണം എന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് തയാറല്ലെന്ന എംപിമാരുടെയും കോൺഗ്രസിന്റെയും നിലപാടിൽ പ്രതിഷേധിച്ചാണ് നടപടി. ഇരുവരെയും സസ്‌പെൻഡ് ചെയ്യാനുള്ള പ്രമേയം ഇന്ന് സഭയിൽ ബിജെപി അവതരിപ്പിക്കും. ശേഷിക്കുന്ന സമ്മേളന കാലത്തേയ്ക്കാകും സസ്‌പെൻഷൻ. പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇതു സമ്പന്ധിച്ച പ്രമേയം സഭയിൽ അവതരിപ്പിക്കുക. ബിജെപിയുടെ പ്രമേയത്തെ ശക്തമായി സഭയിൽ എതിർക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് പ്രക്ഷുബ്ദമായ രംഗങ്ങളിലേക്കാകും സഭയെ നയിക്കുക.
Read Also : സ്മൃതി ഇറാനിക്കെതിരെ പ്രതിഷേധിച്ച സംഭവം; ടി എൻ പ്രതാപനേയും ഡീൻ കുര്യാക്കോസിനേയും സസ്‌പെൻഡ് ചെയ്യും
സുപ്രധാന നിയമ ഭേഭഗതിയായ പൗരത്വ ഭേഭഗതി ബില്ലും തിങ്കളാഴ്ച ലോക്‌സഭ അജണ്ടയിൽ കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയിട്ടുണ്ട്. പൗരത്വ ഭേഭഗതി ബില്ലിനെ നേരിടുന്ന കാര്യത്തിൽ അതേസമയം കോൺഗ്രസ് അടക്കം ഉള്ള പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ഇതുവരെയും എകാഭിപ്രായം ഉണ്ടായിട്ടില്ല. അഫ്ഗാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കുടിയേറിയ മുസ്ലിം ഇതരമതസ്ഥർക്ക് ഇന്ത്യയിൽ പൗരത്വം നൽകാൻ നിർദേശിക്കുന്നതാണ് ബിൽ. അംഗബലം ഉള്ളതിനാൽ ആഭ്യന്തരമന്ത്രി അവതരിപ്പിക്കുന്ന ബിൽ ലോക്‌സഭയിൽ പാസാകും. ബില്ലിനെ എതിർക്കുന്ന കാര്യത്തിൽ പ്രതിപക്ഷ പാർട്ടികൾക്കിടയിലുള്ള ഭിന്നതയും കേന്ദ്രസർക്കാരിന് അനുകൂലമാണ്. ലോക്‌സഭ കടക്കുന്ന ബിൽ നാളെതന്നെ രാജ്യസഭയിലും അവതരിപ്പിക്കാനാണ് കേന്ദ്രസർക്കാർ നീക്കം.
Story Highlights- TN Prathapan, Dean kuriakose
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here