ഉദയംപേരൂരിൽ കാണാതായ വീട്ടമ്മയുടേത് കൊലപാതകമെന്ന് പൊലീസ്; ഭർത്താവും കാമുകിയും കസ്റ്റഡിയിൽ

ഉദയംപേരൂരിൽ നിന്ന് കാണാതായ ചേർത്തല സ്വദേശിനി വിദ്യ എന്ന വീട്ടമ്മയുടേത് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തൽ. സംഭവത്തിൽ ഭർത്താവ് പ്രേം കുമാറിനെയും കാമുകി അനിതയെയും ഉദയംപേരൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരത്തെ പേയാടുള്ള റിസോട്ടിൽ വച്ച് കൊല നടത്തിയ ശേഷം മൃതദേഹം തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.
കഴിഞ്ഞ സെപ്റ്റംബർ 20നാണ് വീട്ടിൽ നിന്ന് വിദ്യയെ കാണാതായത്. ഭർത്താവ് പ്രേം കുമാറിന്റെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി ഇല്ലാതിരുന്നതിനാൽ പാതിവഴിയിൽ നിൽക്കുകയായിരുന്നു.
ശേഷം ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ കാമുകി അനിതയും പ്രേം കുമാറും കസ്റ്റഡിയിലായത്. ഇരുവരേയും വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
uayamperoor house wife killed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here