Advertisement

‘കണ്ണൂരിൽ നിന്ന് ദമാമിലേക്ക് ഉടൻ സർവീസ് തുടങ്ങും’ : മുഖ്യമന്ത്രി

December 9, 2019
Google News 1 minute Read

കണ്ണൂർ രാജ്യാന്തര വിമാനത്താവളം പരമാവധി വേഗത്തിൽ ലാഭത്തിലാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ശബരിമലയ്ക്കടുത്ത്മറ്റൊരു വിമാനത്താവളം കൂടി തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കണ്ണൂർ വിമാനത്താവളത്തിന്റെ ഒന്നാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പ്രവർത്തനമാരംഭിച്ച് ഒരു വർഷം പിന്നിടുന്ന കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു.വിദേശ വിമാനക്കമ്പനികൾക്ക് കണ്ണൂരിൽ നിന്ന് സർവ്വീസ് നടത്താൻ കേന്ദ്രാനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി.കണ്ണൂരിൽ നിന്ന് ദമാമിലേക്ക് ഉടൻ സർവീസ് തുടങ്ങും.

Read Also : സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ ആയംകടവ് പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു

ശബരിമല വിമാനത്താവളത്തിന് വേണ്ടിയുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച്അനാഥാലയങ്ങളിലെ കുട്ടികൾക്കായുള്ള പ്രത്യേക വിമാനയാത്ര മുഖ്യമന്ത്രി ഫഌഗ് ഓഫ് ചെയ്തു. ആർട്ട് ഗാലറി, ഇന്റർനാഷണൽ ലോഞ്ച്, ടൂറിസം ഇൻഫർമേഷൻ കൗണ്ടർ, സൗജന്യ വൈഫൈ സേവനം എന്നിവയും ആരംഭിച്ചു.വിമാനത്താവളത്തിന് മുന്നിൽ ഇന്ത്യൻ എയർ ഫോഴ്‌സ് നൽകിയ മിഗ് 27

പ്രദർശന വിമാനത്തിന്റെ അനാച്ഛാദനവും മുഖ്യമന്ത്രി നിർവ്വഹിച്ചു. മന്ത്രിമാരായ ഇ.പി ജയരാജൻ, കെ.കെ ശൈലജ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

Story Highlights- Kannur Airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here