Advertisement

ആരോഗ്യനില വഷളായി; മഅ്ദനി ആശുപത്രിയിൽ

December 10, 2019
1 minute Read

ആരോഗ്യനില വഷളായതിനെ തുടർന്ന് അബ്ദുൾ നാസർ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ മകനാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.

ഇന്നലെ രാവിലെയാണ് മഅ്ദനിയുടെ ആരോഗ്യനില വഷളായത്. ഛർദിയും തലചുറ്റലും കടുത്ത രക്തസമ്മർദവും മൂലമാണ് മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും മകൻ പറഞ്ഞു. ഇന്നലെ അർധ രാത്രിയോടെയാണ് മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പ്രിയ സഹോദരങ്ങളെ,

മഅ്ദനി ഉസ്താദിന്റെ മകനാണ് ഈ കുറിപ്പ് എഴുതുന്നത്.

വാപ്പിച്ചിക്ക് ഇന്നലെ രാവിലെ മുതൽ അതിശക്തമായ ഛർദ്ദിയും തലചുറ്റലും ഒപ്പം ആ.ജ യും വളരെ കൂടുതൽ ആണ്. ആരോഗ്യവസ്ഥ വളരെ ബുദ്ധിമുട്ടിലായതിനെ തുടർന്ന് ഇന്നലെ അർദ്ധരാത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എല്ലാവരുടെയും പ്രത്യേക പ്രാർത്ഥന ഉണ്ടാകണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു…

story highlights- abdul nasar madani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top