ബിഗ് ബ്രദറിന്റെ ആദ്യ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്

മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ബിഗ് ബ്രദറിന്റെ ആദ്യ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്. ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. മോഹന്‍ലാലിന്റെ സാന്നിധ്യമുള്ള പോസ്റ്റര്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
ചിത്രത്തില്‍ വേദാന്തം കജട എന്ന കഥാപത്രമായാണ് അര്‍ബാസ് ഖാന്‍ വേഷമിടുന്നത്. 25 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ബിഗ് ബ്രദര്‍ ജനുവരിയില്‍ തിയറ്ററില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിദ്ദിഖ് തന്നെയാണ് ബിഗ് ബ്രദറിന്റെ തിരക്കഥയൊരുക്കുന്നത്. ചിത്രത്തില്‍ റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം പകരും. ജിത്തു ദാമോദരനാണ് ക്യാമറ. എസ് ടാക്കീസ്, ഫിലിപ്പോസ് കെ ജോസഫ്, മനു മാളിയേക്കല്‍, ജെന്‍സൊ ജോസ്, വൈശാഖ് രാജന്‍, സിദ്ധിഖ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്.
Story Highlights- Big Brother, malayalam movie, first character poster, Mohanlal, Siddique
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here