ഉയരെക്ക് പിറകെ ആസിഡ് അറ്റാക്ക് അതിജീവനത്തിന്റെ കഥ പറയാൻ ദീപികയുടെ ‘ഛപാക്’; ട്രെയിലർ പുറത്ത്

പാർവതി തിരുവോത്ത് മുഖ്യ വേഷത്തിലെത്തി ആസിഡ് അറ്റാക്കിനെ അതിജീവിച്ച പെൺകുട്ടിയുടെ കഥ പറഞ്ഞ ഉയരെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ഇതേ പ്രമേയവുമായെത്തുന്ന ദീപിക പദുകോണിന്റെ ബോളിവുഡ് ചിത്രം ‘ഛപാകി’ന്റെ ട്രെയിലർ ഇന്ന് പുറത്തിറങ്ങി. ആസിഡ് അറ്റാക്കിന്റെ ഭയാനകത ട്രെയിലറിൽ മുഴുവൻ നിറഞ്ഞു നിൽക്കുന്നു.
വിവാഹ അഭ്യർത്ഥന നിരസിച്ചതിനാൽ യുവാവിൽ നിന്ന് ആസിഡ് ആക്രമണമേറ്റ ലക്ഷ്മി അഗർവാളിന്റെ യഥാർത്ഥ ജീവിതമാണ് ചിത്രത്തിനാധാരം. മാലതി എന്നാണ് ദീപിക അവതരിപ്പിക്കുന്ന കേന്ദ്രകഥാപാത്രത്തിന്റെ പേര്.
സിനിമ സംവിധാനം ചെയ്യുന്നത് മേഘ്‌ന ഗുൽസാറാണ്. വിക്രം മാസിയാണ് നായകൻ. നിർമാണം ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോസും ലീനാ യാദവും കെഎ എന്റർടെയ്ൻമെന്റും. 2020 ജനുവരി പത്തിനാണ് സിനിമയുടെ റിലീസ്.
chhapaak trailer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here