ഛത്തീസ്ഗഡിൽ 20കാരി കൂട്ടബലാത്സംഗത്തിന് ഇരയായി; നാല് പേർ അറസ്റ്റിൽ

ഛത്തീസ്ഗഡിൽ ഇരുപതുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. രാജ്‌നന്ദ്ഗാവിൽ ഡിസംബർ രണ്ടിന് രാത്രിയാണ് സംഭവം. പീഡിപ്പിച്ച ശേഷം യുവതിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും പ്രതികൾ ശ്രമിച്ചു.
ഇന്നലെയാണ് പീഡന വിവരം പുറംലോകമറിയുന്നത്. അമ്മാവന്റെ വീട്ടിൽ നിന്ന് മാലിന്യം കളയാൻ പുറത്തേക്ക് പോയ പെൺകുട്ടിയെ നാല് പേരും ചേർന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. കൂട്ടബലാത്സംഗത്തിന് ശേഷം പ്രതികൾ യുവതിയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
Read also: അന്യമതസ്ഥനെ വിവാഹം ചെയ്യാനൊരുങ്ങിയ മകളെ വെട്ടിനുറുക്കി സ്യൂട്ട്‌കെയ്‌സിലാക്കി; പിതാവ് പിടിയിൽ
സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തക്‌ചേന്ദ് ധ്രുവ്, സീതാറാം പട്ടേൽ, മായാറാം, ആനന്ദ് പട്ടേൽ എന്നിവരാണ് പിടിയിലായത്. നാല് പേർക്കും 19 നും 20നുമിടയിലാണ് പ്രായം. കൂട്ടബലാത്സംഗത്തിനും തട്ടിക്കൊണ്ടുപോകലിനുമാണ് പ്രതികൾക്കെതിരെ കേസെടുത്തത്.
story highlights- gang rape, chattisgarh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here