അന്യമതസ്ഥനെ വിവാഹം ചെയ്യാനൊരുങ്ങിയ മകളെ വെട്ടിനുറുക്കി സ്യൂട്ട്‌കെയ്‌സിലാക്കി; പിതാവ് പിടിയിൽ

മകളെ വെട്ടി കൊലപ്പെടുത്തി സ്യൂട്ട്‌കെയ്‌സിലാക്കിയ പിതാവ് പിടിയിൽ. മുംബൈ താനെയിലാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം അരങ്ങേറിയത്. അന്യമതത്തിൽ പെട്ട യുവാവിനെ വിവാഹം ചെയ്യാനൊരുങ്ങിയതിനാണ് 47 കാരനായ അരവിന്ദ് തിവാരി 27 കാരിയായ സ്വന്തം മകൾ പ്രിൻസിയെ അതിദാരുണമായി കൊലപ്പെടുത്തിയത്.
ആറ് മാസങ്ങൾക്ക് മുമ്പാണ് പ്രിൻസി ബിരുദ പഠനം പൂർത്തിയാക്കി ഉത്തർ പ്രദേശിൽ നിന്ന് മുംബൈയിൽ എത്തുന്നത്. ഭന്ദൂപിൽ ജോലി ചെയ്തിരുന്ന പ്രിൻസി ഇസ്ലാം മതത്തിൽപ്പെട്ട യുവാവുമായി പ്രണയത്തിലായി. ഇതറിഞ്ഞ പിതാവ് പ്രിൻസിയെ കൊലപ്പെടുത്തുകയായിരുന്നു. പ്രിൻസിയുടെ മൃതശരീരത്തിന്റെ ഒരു ഭാഗം മാത്രമേ കണ്ടെത്താൻ സാധിച്ചിട്ടുള്ളു. അരയ്ക്ക് മുകളിലേക്കുള്ള ഭാഗം കണ്ടെത്താൻ പൊലീസിനായിട്ടില്ല.
Read Also : മലപ്പുറത്ത് കാമുകനെ വിവാഹം കഴിക്കുന്നത് തടയാൻ യുവതിയെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കി കുടുംബം
മലാദിലെ ട്രാവൽ ഏജൻസിയിലെ ജീവനക്കാരനാണ് പിതാവ് അരവിന്ദ് തിവാരി. പ്രിൻസിയുടെ പ്രണയം വീട്ടിലറിഞ്ഞത് മുതൽ മകളും അച്ഛനും തമ്മിൽ വഴക്കടിക്കുക പതിവായിരുന്നു. പ്രണയബന്ധത്തിൽ തന്നെ ഉറച്ച് നിന്ന പ്രിൻസിയുടെ നിലപാടിൽ പ്രകോപിതനായാണ് മകളെ കൊല്ലാൻ തീരുമാനിച്ചതെന്ന് പിതാവ് അരവിന്ദ് പൊലീസിനോട് പറഞ്ഞു. മറ്റൊരു മതത്തിൽപ്പെട്ട യുവാവിനെ പ്രിൻസി പ്രണയച്ചിതാണ് തന്നെ ചൊടിപ്പിച്ചതെന്നും അരവിന്ദ് പൊലീസിനോട് പറഞ്ഞു.
തിത്വാലയിലാണ് പ്രിൻസിയും പിതാവ് അരവിന്ദും താമസിച്ചിരുന്നത്. പ്രിൻസിയുടെ അമ്മയും മറ്റ് മൂന്ന് സഹോദരിമാരും ഉത്തർപ്രദേശിലെ ജാൻപൂരിലാണ് താമസം.
Story Highlights- Honor Killing, Love
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here