Advertisement

ലൈംഗികാതിക്രമ കേസുകളിൽ പൊലീസും പ്രോസിക്യൂഷനും ജാഗ്രത പുലർത്തണമെന്ന് ഹൈക്കോടതി

December 10, 2019
0 minutes Read

ലൈംഗികാതിക്രമ കേസുകളിൽ പൊലീസും പ്രോസിക്യൂഷനും ജാഗ്രത പുലർത്തണമെന്ന് ഹൈക്കോടതി. അനാവശ്യമായി പ്രതി ചേർക്കപ്പെട്ടാൽ അവരാകും സംഭവത്തിലെ ഇരകളെന്നും കോടതി ചൂണ്ടികാട്ടി. കോട്ടയം പാമ്പാടിയിലെ പോക്‌സോ കേസ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ പരാമർശം.

കോട്ടയം പാമ്പാടിയിൽ 13 കാരിയായ വിദ്യാർത്ഥിനി സ്‌കൂൾ ബസിൽ പീഡനത്തിനിരയായെന്ന പരാതിയിൽ പ്രതി ചേർക്കപ്പെട്ടയാളാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീച്ചത്. പിൻസീറ്റിലിരുന്ന് അതിക്രമം നടത്തിയെന്നായിരുന്നു വിദ്യാർത്ഥിനിയുടെ മൊഴി. തൊട്ടടുത്ത സീറ്റിലിരുന്ന രണ്ട് കുട്ടികളുടെ മൊഴിയിൽ ഇത്തരമൊരു സംഭവം നടന്നതായി കണ്ടില്ലെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിൽ നിന്ന് ഈ കേസ് തെറ്റായി രജിസ്റ്റർ ചെയ്തതാണെന്ന് വ്യക്തമാണെന്ന് കോടതി കണ്ടെത്തി.

ലൈംഗികാതിക്രമ പരാതികളിൽ ജാഗ്രതയോടെ വേണം കേസുകൾ രജിസ്റ്റർ ചെയ്യാനെന്ന് കോടതി നിർദേശം നൽകി. പൊലീസും പ്രോസിക്യൂഷനും ഇതിൽ വേണ്ടത്ര ജാഗ്രത പുലർത്തണം. നിരപാധിയായ ഒരാൾ ഇത്തരം കേസുകളിൽ പ്രതിയായാൽ അയാളായിരിക്കും ഈ കേസുകളിലെ യഥാർത്ഥ ഇരയെന്നും കോടതി ഓർമിപ്പിച്ചു. തുടർന്ന് കോട്ടയം സെഷൻസ് കോടതിയിൽ നടക്കുന്ന ഈ കേസിലെ എല്ലാ നടപടികളും റദ്ദാക്കാനും കോടതി നിർദേശം നൽകി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top