കണ്ണൂരിൽ എസ്ഡിപിഐ പ്രതിഷേധ സമരം നടക്കുമ്പോൾ ബസ് ഓടിച്ചതിന് ജീവനക്കാർക്ക് മർദനം

കണ്ണൂർ തളിപ്പറമ്പിൽ ബസ് ജീവനക്കാർക്ക് മർദനമേറ്റു.ദേശീയ പൗരത്വ ബില്ലിനെതിരെ എസ്ഡിപിഐയുടെ പ്രതിഷേധ സമരം നടക്കുമ്പോൾ അതുവഴി ബസ് ഓടിച്ചെന്നാരോപിച്ചാണ് ഒരു സംഘം ഇവരെ മർദിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് പ്രദേശത്തെ ബസുകൾ മിന്നൽ പണിമുടക്ക് നടത്തി.

പെരളശേരി മാവിലായി സ്വദേശി അർജുൻ ബാബുവിന്റെമൂക്കിന് പൊട്ടലുണ്ട്.ഡ്രൈവർ പെരളശേരി കോട്ടം സ്വദേശി സുധർമ്മനും പരുക്കേറ്റു.ഇവരെ കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ പൊലീസ് മൂന്ന് എസ്ഡിപിഐ നേതാക്കളെ അറസ്റ്റ് ചെയ്തു.തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റ് എസ്പി മുഹമ്മദലി, സെക്രട്ടറി സി ഇർഷാദ്, സംസ്ഥാന കമ്മിറ്റിയംഗം പെരിങ്ങോത്ത് നൗഷാദ് മംഗലശേരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കണ്ടാലറിയാവുന്ന അമ്പത് എസ്ഡിപിഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കർശന നടപടിയെടുക്കുമെന്ന് പൊലീസ് ഉറപ്പ് നൽകിയതിനെ തുടർന്ന് ബസ് പണിമുടക്ക് പിൻവലിച്ചു.

 

 

 

 

kannur thalipparambu, sdpi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top