കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി; എഐറ്റിയുസി യൂണിയനും സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം തുടങ്ങി

കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കണമെന്നു ആവശ്യപ്പെട്ട് എഐറ്റിയുസി യൂണിയനും സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം തുടങ്ങി. സിഐടിയു, ഐഎന്റ്റിയുസി യൂണിയനുകള്‍ ദിവസങ്ങളായി ഇതേ ആവശ്യം ഉന്നയിച്ച് സമരത്തിലാണ്. കൃത്യമായി ശമ്പളം നല്‍കുക, മാനേജ്മെന്റ് പുനഃസംഘടിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
കെഎസ്ആര്‍ടിസിയിലെ സിഐടിയു യൂണിയനായ കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷനാണ് സെക്രട്ടറിയേറ്റിനു മുന്നില്‍ ആദ്യം പ്രത്യക്ഷ സമരം തുടങ്ങിയത്. ശമ്പളം കൃത്യമായി വിതരണം ചെയ്യുക, സര്‍വീസ് ഓപ്പറേഷന് കാര്യക്ഷമമാക്കുക, പുതിയ ബസുകള്‍ നിരത്തിലിറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കെആര്ടിഇഎ അനിശ്ചിതകാല രാപ്പകല്‍ സമരം തുടങ്ങിയത്.
പിന്നാലെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള റ്റിടിഎഫും സെക്രട്ടേറിയറ്റിനു മുന്നില്‍ സത്യാഗ്രാഹ സമരം തുടങ്ങി. ഇടതു സര്‍ക്കാരും മാനേജ്മെന്റ്ും കോര്‍പ്പറേഷനെ സ്വകാര്യവല്‍ക്കരിക്കാനാണ് ശ്രമിക്കുന്നതെന്നാണ് റ്റിഡിഎഫിന്റെ ആരോപണം.
എഐറ്റിയുസി യൂണിയന്റെ അനിശ്ചിതകാല സത്യാഗ്രഹം സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗം പന്ന്യന്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റ്ിന്റെ ഉത്തരവാദിത്തമില്ലായ്മയാണ് പ്രസതിന്ധിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിസന്ധി ഒത്തുതീര്‍പ്പാക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന തീരുമാനത്തിലാണ് യൂണിനുകള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here