നല്ല സിനിമയും മോശം സിനിമയുമെന്ന് വര്‍ഗീകരിച്ചാല്‍ പോരേ? തീയറ്റര്‍ റിലീസായ സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിനെ അനുകൂലിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

തീയറ്റര്‍ റിലീസായ ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിനെ പിന്തുണച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. മേളയില്‍ തന്റെ സിനിമ ജല്ലിക്കട്ട് പ്രദര്‍ശനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയെപ്പറ്റി ചര്‍ച്ചകളുണ്ടാവുന്നത് നല്ല കാര്യമാണ്. സിനിമ നല്ലത്, അല്ലെങ്കില്‍ മോശം എന്ന് വേര്‍തിരിച്ചാല്‍ പോരേ? തീയറ്ററില്‍ ഓടിയോ ഓടാതിരുന്നോ എന്ന് നോക്കി തെരഞ്ഞെടുക്കുന്നത് ശരിയല്ലല്ലോ. അര്‍ഹമായ സിനിമകള്‍ മേളയിലുണ്ടാവണമെന്നാണ് എന്റെ അഭിപ്രായം. എന്റെ സിനിമ വരുന്നു, മറ്റൊരാളുടെ സിനിമ വരുന്നില്ല എന്നതല്ല. അര്‍ഹമായ സിനിമകള്‍ വരട്ടെ. അതൊക്കെ ജൂറിയുടെ തീരുമാനങ്ങളാണ്.
സിനിമകളെപ്പറ്റി രാഷ്ട്രീയമായാലും അല്ലെങ്കിലും ചര്‍ച്ചകളുണ്ടാവുന്നത് നല്ലതാണെന്നും ലിജോ ജോസ് കൂട്ടിച്ചേര്‍ത്തു. അതേ സമയം, ഷെയിന്‍ നിഗം വിഷയത്തില്‍ പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. താന്‍ വന്നത് തന്റെ സിനിമയെപറ്റി സംസാരിക്കാനാണെന്നും ഷെയിന്‍ വിഷയത്തില്‍ മറ്റെപ്പോഴെങ്കിലും സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here