Advertisement

വാഴപ്പഴത്തിന് വില 85 ലക്ഷം രൂപ, വിറ്റത് മണിക്കൂറിനുള്ളില്‍

December 10, 2019
Google News 1 minute Read

ചുമരില്‍ ഒട്ടിച്ചിരിക്കുന്ന ഒരു വാഴപ്പഴത്തിന്റെ വിറ്റ് പോയത് 1,20,000 ഡോളറിന്. മിയാമി ബീച്ചിലെ ആര്‍ട്ട് ബേസില്‍ നടന്ന പ്രദര്‍ശനത്തിലാണ് ടേപ്പ് കൊണ്ട് ചുമരില്‍ ഒട്ടിച്ചിരിക്കുന്ന പഴം ഏകദേശം 85 ലക്ഷം രൂപയ്ക്ക് വിറ്റുപോയത്. ഇറ്റാലിയന്‍ ആര്‍ട്ടിസ്റ്റായ മൗരീസിയോ കാറ്റെലന്‍ ആണ് വാഴപ്പഴത്തിന്റെ ഇന്‍സ്റ്റലേഷന്‍ തയ്യാറാക്കിയത്.

കൊമേഡിയന്‍ എന്ന പേരില്‍ മൂന്ന് എഡിഷനുകളിലായാണ് മൗരീസിയോ കാറ്റെലന്‍ തന്റെ ആര്‍ട്ട് വര്‍ക്കുകള്‍ പ്രദര്‍ശിപ്പിച്ചത്. യഥാര്‍ത്ഥ വാഴപ്പഴം ഉപയോഗിച്ചാണ് ആര്‍ട്ട് വര്‍ക്ക് തയ്യാറാക്കിയിരിക്കുന്നത്. നിരവധി ആര്‍ട്ട് വര്‍ക്കുകള്‍ പ്രദര്‍ശിപ്പിച്ച ആര്‍ട്ട് ബേസലില്‍ ചുമരില്‍ ഒട്ടിച്ച വാഴപ്പഴം വേറിട്ടുനില്‍ക്കുന്നതായിരുന്നുവെന്ന് ആസ്വാദകര്‍ പറഞ്ഞു.

സമ്പത്തിന്റെ അസമത്വത്താല്‍ കലാ ലോകം എന്തായിത്തീര്‍ന്നുവെന്നതിന്റെ ചിത്രീകരണമാണിതെന്ന് പെറോട്ടിന്‍ ഗ്യാലറി ഉടമ ഇമ്മാനുവല്‍ പെറോട്ടിന്‍ പ്രതികരിച്ചു. മരപ്പലകയിലും ഓടിലുമായി ഇതുപോലെ മൂന്ന് മോഡലുകളാണ് മൗരീസിയോ തയ്യാറാക്കിയത്.

 Story Highlights- bananas,art exhibition,Miami Beach

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here