Advertisement

കുൽദീപ് സിംഗ് സെൻഗാർ പ്രതിയായ ഉന്നാവ് പീഡനക്കേസിൽ വിധി ഈ മാസം പതിനാറിന്

December 10, 2019
1 minute Read

ഉന്നാവ് പീഡനക്കേസിൽ ഡൽഹി പ്രത്യേക വിചാരണ കോടതി ഈ മാസം പതിനാറിന് വിധി പറയും. പ്രത്യേക കോടതി ജഡ്ജി ധർമേഷ് ശർമയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൊഴിയെടുക്കലും വാദമുഖങ്ങളും പൂർത്തിയായതിനെ തുടർന്നാണ് കേസ് വിധി പറയാൻ മാറ്റിയത്. ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാർ അടക്കമുള്ളവരാണ് പ്രതികൾ.

സിബിഐയും പ്രതികളും ഹാജരാക്കിയ സാക്ഷികളുടെ മൊഴിയെടുപ്പ് ഡിസംബർ രണ്ടിന് അവസാനിച്ചിരുന്നു. കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ മൊഴി ഡൽഹി എയിംസ് ആശുപത്രിയിൽ ഒരുക്കിയ താത്ക്കാലിക കോടതിയിലാണ് രേഖപ്പെടുത്തിയത്. മുഖ്യപ്രതിയായ സെൻഗാറെ അടക്കം എയിംസിലെത്തിച്ചായിരുന്നു വിചാരണ.

ലക്‌നൗ കോടതിയിൽ വിചാരണാനടപടികൾ തുടരവേ പെൺകുട്ടിയെ ട്രക്കിടിപ്പിച്ച് കൊല്ലാൻ ശ്രമം നടന്നിരുന്നു. തുടർന്ന് സുപ്രിംകോടതി നിർദേശപ്രകാരമാണ് വിചാരണ ഡൽഹിക്ക് മാറ്റിയത്.

2017ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എംഎൽഎയും കൂട്ടാളികളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് കേസ്.

 

 

 

unnao rape case, kuldeep singh segar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top