Advertisement

പൗരത്വ ഭേദഗതി ബില്‍ തെറ്റായ ദിശയിലേക്കുള്ള അപകടകരമായ സഞ്ചാരം: യുഎസ് കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം

December 10, 2019
1 minute Read

പൗരത്വ ഭേദഗതി ബില്ലിനെതിരെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള രാജ്യാന്തര യുഎസ് ഫെഡറല്‍ കമ്മീഷന്‍. ബില്‍ തെറ്റായ ദിശയിലേക്കുള്ള അപകടകരമായ സഞ്ചാരമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ലോക്‌സഭയില്‍ ബില്‍ പാസാക്കിയതില്‍ വിഷമമുണ്ടെന്ന് യുഎസ് കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം പ്രസ്താവനയില്‍ അറിയിച്ചു.

Read More: പൗരത്വ ബില്ലിനെതിരെ വ്യാപക പ്രതിഷേധം; അസമിൽ 12 മണിക്കൂർ ബന്ദ്

പാര്‍ലമെന്റിന്റെ രണ്ട് സഭകളിലും പൗരത്വ ഭേദഗതി ബില്‍ പാസാക്കുകയാണെങ്കില്‍ അഭ്യന്തരമന്ത്രി അമിത് ഷായ്ക്കും മറ്റ് പ്രധാന നേതാക്കള്‍ക്കുമെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നത് യുഎസ് സര്‍ക്കാര്‍ പരിഗണിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

Read More: പൗരത്വ ഭേദഗതി ബിൽ ലോക്‌സഭാ കടമ്പകടന്ന് രാജ്യസഭയിലേക്ക്

മതത്തിന്റെ അടിസ്ഥാനത്തില്‍ അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്‍ കമ്മീഷനെ വിഷമിപ്പിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. തെറ്റായ ദിശയിലേക്കുള്ള അപകടകരമായ സഞ്ചാരമാണ് ബില്‍. ഇന്ത്യയുടെ മതേതര ബഹുസ്വരതയുടെ സമ്പന്നമായ ചരിത്രത്തിനും നിയമത്തിനു മുന്നില്‍ തുല്യത ഉറപ്പുനല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയ്ക്കും എതിരായാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
പൗരത്വത്തിനായി ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു മത പരീക്ഷണമാണ് നടത്തുന്നതെന്ന് കമ്മീഷന്‍ ഭയപ്പെടുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. അതേസമയം കമ്മീഷന്‍ നിലപാട് ഇന്ത്യ തള്ളി.

Story highlights – citizenship amendment bill

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top