Advertisement

വെള്ളാപ്പള്ളി നടേശനെതിരെ അഴിമതി ആരോപണവുമായി എസ്എന്‍ഡിപി നേതാവ്

December 10, 2019
Google News 0 minutes Read

വെള്ളാപ്പള്ളി നടേശനെതിരെ അഴിമതി ആരോപണവുമായി എസ്എന്‍ഡിപി നേതാവും സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാനുമായ സുഭാഷ് വാസു രംഗത്ത്. ബിജെപി നേതൃത്വത്തിലെ ഒരു വിഭാഗം സുഭാഷ് വാസുവിന്റെ വിമത നീക്കത്തിന് പിന്തുണ നല്‍കുന്നുണ്ടെന്ന് സൂചനയുണ്ട്.

പതിമൂന്ന് വര്‍ഷത്തോളം എസ്എന്‍ഡിപി യോഗം നേതൃത്വത്തില്‍ വെള്ളാപ്പള്ളിയുടെ വിശ്വസ്തനായ സുഭാഷ് വാസുവിന്റെ ഇപ്പോഴത്തെ നീക്കത്തിന് പിന്നില്‍ ചില രാഷ്ട്രീയ ചരടുവലികളും സാമ്പത്തിക കേസിലെ അസ്വാരസ്യങ്ങളുമുണ്ടായിട്ടുണ്ട്. ഒപ്പം സംഘടനയെ വെള്ളാപ്പള്ളി കുടുംബ സ്വത്താക്കി മാറ്റിയെന്നും എസ്എന്‍ഡിപിയിലും എസ്എന്‍ ട്രസ്റ്റിലും വന്‍ അഴിമതിയാണ് നടക്കുന്നതെന്നും സുഭാഷ് വാസു ആരോപിക്കുന്നു.

മാവേലിക്കര യൂണിയന്‍ പ്രസിഡന്റുകൂടിയായ ഇദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസിനെ തുടര്‍ന്നാണ് നീക്കങ്ങള്‍. എസ്എന്‍ഡിപി യോഗത്തിലും എസ്എന്‍ ട്രസ്റ്റിലും സാമ്പത്തിക അഴിമതിയാണെന്ന ആരോപണമാണ് സുഭാഷ് വാസു മുന്നോട്ടുവയ്ക്കുന്നത്. യോഗത്തെയും ട്രസ്റ്റിനെയും വെള്ളാപ്പള്ളി കുടുംബ സ്വത്തായി കൊണ്ടുപോകുകയാണെന്നും ആക്ഷേപമുണ്ട്. സംഘടനയിലെ മറ്റ് അസംതൃപ്തരെ ഒന്നിപ്പിച്ച് പരസ്യ പോരാട്ടത്തിനാണ് ആലോചന.

136 യൂണിയനുകളില്‍ 90 എണ്ണത്തിന്റെ പിന്തുണ വിമത വിഭാഗം അവകാശപ്പെടുന്നുണ്ട്. അതേസമയം ബിജെപി നേതൃത്വത്തിന്റെ അറിവോടെ മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ ഭാവിനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനുണ്ടാകുമെന്നാണ് സൂചന. ഏതായാലും രാഷ്ട്രീയ അകല്‍ച്ചയുടെ പശ്ചാത്തലത്തില്‍ യോഗത്തിലും ബിഡിജെഎസിലും ഭിന്നത ബിജെപി ആഗ്രഹിക്കുന്നുണ്ടെന്നത് ഉറപ്പാണ്. അതേസമയം നേതൃനിരയില്‍ ഭിന്നതയില്ലെന്നും ആരോപണങ്ങളെക്കുറിച്ച് തത്കാലം പ്രതികരണത്തിനില്ലെന്നും വെള്ളാപ്പള്ളി നടശേന്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here