ലാഭത്തിലുള്ള ബിപിസിഎൽ വിൽക്കുന്നത് കോർപ്പറേറ്റുകളെ സഹായിക്കാൻ: യെച്ചൂരി

ലാഭത്തിൽ പ്രവർത്തിക്കുന്ന ബിപിസിഎൽ കേന്ദ്രം വിൽക്കുന്നത് കോർപ്പറേറ്റുകളെ സഹായിക്കാൻ വേണ്ടിയാണെന്ന് സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സ്ഥാപനത്തിന്റെ സ്വകാര്യവത്കരണത്തിനെതിരായ സമരം രാജ്യത്തിന്റെ സ്വത്ത് സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും യെച്ചൂരി വ്യക്തമാക്കി.
Read Also: ബിപിസിഎൽ സ്വകാര്യവത്കരണം; തൊഴിലാളികൾക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി കൊച്ചിയിൽ
കൊച്ചി ബിപിസിഎല്ലിന് മുന്നിൽ തൊഴിലാളികൾ നടത്തുന്ന സമരത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധിക്ക് പിന്നാലെയാണ് സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി ബിപിസിഎൽ സമരത്തിലെത്തിയത്.
പ്രതിഷേധം കൂടുതൽ ശക്തമാക്കുകയാണ് സംയുക്ത തൊഴിലാളി യൂണിയൻ. ഇതിന്റെ ഭാഗമായി കൂടുതൽ ദേശീയ നേതാക്കൾ വരുംദിവസങ്ങളിൽ സമരത്തിനെത്തും.
sitharam yechuri, bpcl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here