Advertisement

ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന വെളിച്ചെണ്ണ സംഭരണ കേന്ദ്രം ഭക്ഷ്യ സുരക്ഷാ വിഭാഗം സീല്‍ ചെയ്തു

December 11, 2019
Google News 0 minutes Read

കൊല്ലം ഉമയനല്ലൂരില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചുവന്ന വെളിച്ചെണ്ണ സംഭരണ,റീ ഫില്ലിംഗ് കേന്ദ്രം ഭക്ഷ്യ സുരക്ഷാ വിഭാഗം സീല്‍ ചെയ്തു. വ്യത്യസ്ത ബ്രാന്‍ഡുകളുടെ പേരില്‍ പ്ലാസ്റ്റിക്ക് കുപ്പികളില്‍ വെളിച്ചെണ്ണ നിറച്ച് വില്‍പ്പന നടത്തുന്നതായി കണ്ടെത്തി.ഇ തേ എണ്ണ പാമോയിലായി വില്‍ക്കുന്നതായും പൊലീസ് പറഞ്ഞു. കന്നാസില്‍ സൂക്ഷിച്ചിരുന്ന എണ്ണയുടെ സാമ്പിള്‍ ശേഖരിച്ചു.

കൊല്ലം ഉമയനല്ലുര്‍ പാര്‍ക്ക് മുക്കിലുള്ള എസ്എഎസ് ഗോഡൗണില്‍ നിന്നാണ് വെളിച്ചെണ്ണയും പാമോയിലും പരിശോധനയ്ക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ശേഖരിച്ചത്.ഗോഡൗണിലും സമീപത്തെ വീട്ടിലുമായി ടാങ്കുകളിലായിരുന്നു വെളിച്ചെണ്ണ സൂക്ഷിച്ചിരുന്നത്. വെളിച്ചെണ്ണ നിറച്ചു വില്‍പ്പന നടത്തുന്നതിനായി വച്ചിരുന്ന പ്ലാസ്റ്റിക് കന്നാസുകളും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. പാമോയില്‍ എന്നു സംശയിക്കുന്ന എണ്ണയും കണ്ടെത്തി. കന്നാസുകളില്‍ സൂക്ഷിച്ചിരുന്ന എണ്ണക്ക് വെളിച്ചെണ്ണയുടെ യാതൊരു ഗന്ധവുമില്ലെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം പറഞ്ഞു.

എ വണ്‍ നന്‍മ, ചക്കിലാട്ടിയ വെളിച്ചെണ്ണ, തനിമ, തനിമ ഗോള്‍ഡ്, കൈരളി, എ വണ്‍ തനിമ, പരിശുദ്ധി, പൗര്‍ണമി തുടങ്ങി നിരവധി ബ്രാന്‍ഡുകളിലുള്ള വെളിച്ചെണ്ണ പായ്ക്കറ്റുകളും ലേബലുകളും ഇവിടെയുണ്ടായിരുന്നു. ഇവിടെ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചിട്ടുണ്ട്.

മുഖത്തല ഇഎസ്‌ഐ ജംഗ്ഷന് സമീപമുള്ള കടയില്‍ നിന്നും കഴിഞ്ഞ ദിവസം ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ അയ്യായിരത്തില്‍പ്പരം ലിറ്റര്‍ മായംകലര്‍ന്ന വെളിച്ചെണ്ണ പിടികൂടിയിരുന്നു.ഭക്ഷ്യ സുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ ശ്രീകല,ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ മാനസ, റസീമ, വിനോദ്, നോഡല്‍ ഓഫീസര്‍ ചിത്ര, ഓഫീസ് അസിസ്റ്റന്റ് മോനു എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here