Advertisement

കേരള കോൺഗ്രസ്(എം) തർക്കം: പാർട്ടിയെ ജോസഫ് റാഞ്ചാന്‍ ശ്രമിക്കുന്നെന്ന് മുഖപത്രം

December 11, 2019
2 minutes Read

കേരള കോൺഗ്രസ് തർക്കത്തിൽ പി ജെ ജോസഫിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി പാർട്ടി മുഖപത്രമായ പ്രതിച്ഛായയിൽ ലേഖനം. ജോസഫ് കേരള കോൺഗ്രസ് എമ്മിനെ റാഞ്ചാൻ നോക്കുകയാണെന്നും പഴയ പാർട്ടി പുനരുജ്ജീവിപ്പിച്ച് ജോസഫ് പുറത്തു പോകണമെന്നും ലേഖനത്തിൽ പറയുന്നു.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറിൽ നിന്ന് വീണ്ടും ജോസ് കെ മാണിക്ക് തിരിച്ചടിയുണ്ടായ പശ്ചാത്തലത്തിലാണ് ലേഖനം. അകലക്കുന്നം പഞ്ചായത്തിലെ ആറാം വാർഡിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ജോസഫ് പക്ഷത്തെ ബിപിൻ തോമസിന് രണ്ടില ചിഹ്നം നൽകിയിരുന്നു. ഇതിനെതിരെ ജോസ് വിഭാഗം നൽകിയ പരാതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ 24ന് പരിഗണിക്കാൻ മാറ്റി വച്ചു.
ഇതോടെ 17ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ജോസഫ് പക്ഷത്തിന് രണ്ടില ചിഹ്നത്തിൽ മത്സരിക്കാം. ജോസ് കെ മാണി വിഭാഗത്തിലെ ജോർജ് തോമസ് ഫുട്‌ബോൾ ചിഹ്നത്തിലാണ് മത്സരിക്കുന്നത്.

Read Also: കേരള കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി യോഗം വിളിച്ച് പിജെ ജോസഫ്

ജോസഫ് നിലവിൽ കാട്ടുന്നത് രാഷ്ട്രീയ വഞ്ചനയാണെന്നും കെഎം മാണിയെ സ്‌നേഹിക്കുന്നവർ പിജെ ജോസഫ് പുറത്ത് പോകണമെന്ന ആഗ്രഹമാണ് പങ്കുവക്കുന്നതെന്നും ലേഖനത്തിലുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലക്കം ജോസഫ് കൈക്കൊള്ളുന്ന നടപടികളെ വിമർശിച്ചിട്ടുണ്ട് ഇതിൽ.

കോടതിയിൽ നേരിട്ട തിരിച്ചടികൾക്ക് പിന്നാലെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിലും അവകാശവാദങ്ങൾ തെളിയിക്കാൻ ജോസ് പക്ഷത്തിനായിട്ടില്ല. ചിഹ്നവും പാർട്ടി മേൽവിലാസവും അവകാശപ്പെട്ടുള്ള തർക്കം നിലവിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലാണ്.

ഈ മാസം പതിനാലിന് ഇരുവിഭാഗങ്ങളും സംസ്ഥാന കമ്മിറ്റി യോഗങ്ങൾ വിളിച്ച് ചേർക്കുന്നുണ്ട്. ചെയർമാൻ തെരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങളാണ് പിജെ ജോസഫ് വിഭാഗം കമ്മിറ്റിയിൽ ചർച്ചയാകുക.

 

 

kerala congress(m),  pj joseph, jose k mani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top