മരടിൽ പൊളിക്കുന്ന ഫ്‌ളാറ്റുകൾക്ക് സമീപം താമസിക്കുന്നവർ സമരത്തിലേക്ക്; പ്രതിഷേധം ഇൻഷൂറൻസ് ആനൂകൂല്യം ഏർപ്പെടുത്താത്തതിന് എതിരെ

മരടിൽ പൊളിക്കുന്ന ഫ്‌ളാറ്റുകൾക്ക് സമീപത്ത് താമസിക്കുന്നവർ സമരത്തിലേക്ക്. സമീപത്തെ വീടുകളിൽ വിള്ളൽ വീണിട്ടും ഇൻഷൂറൻസ് ആനൂകൂല്യം ഏർപ്പെടുത്താത്തതിനെ തുടർന്നാണ് വെള്ളിയാഴ്ച തെരുവിൽ സമരം നടത്താനുള്ള തീരുമാനം.
Read Also: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ വീഴ്ചയുണ്ടായി; സബ് കളക്ടര്‍
വലിയ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. പൊളിക്കൽ നടപടികൾ പുരോഗമിക്കുമ്പോൾ സമീപത്തെ വീടുകളിൽ വിള്ളലുകൾ വീഴുകയാണെന്നും എന്നാൽ ഇൻഷൂറൻസ് ആനുകൂല്യം സർക്കാർ ലഭ്യമാക്കുന്നില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം. വരുന്ന വെള്ളിയാഴ്ച കുണ്ടന്നൂർ ജംഗ്ഷനിൽ സമരം നടത്താനാണ് നാട്ടുകാർ തീരുമാനിച്ചിരിക്കുന്നത്.
ഇതിനിടെ സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം വീടുകളിലെ കേടുപാടുകൾ പരിശോധിച്ചു. ജനുവരി പത്ത്, പതിനൊന്ന് തിയതികളിലാണ് മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കുന്നത്.
maradu flat, neighbours issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here