Advertisement

തൃശൂരിൽ കിണറ്റിൽ വീണ മലമ്പാമ്പിനെ സാഹസികമായി രക്ഷിച്ച് യുവാവ്, ദൃശ്യങ്ങൾ വൈറൽ

December 11, 2019
1 minute Read

തൃശൂരിൽ യുവഫോറസ്റ്റ് ഓഫീസർ കിണറ്റിൽ വീണ മലമ്പാമ്പിനെ സാഹസികമായി രക്ഷിക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. കൈപ്പറമ്പ് പുത്തൂർ ഗുലാബി നഗറിലാണ് സംഭവം.

ഒരു വീട്ടിലെ കിണറ്റിൽ നിന്നാണ് മലമ്പാമ്പിനെ പിടിച്ചത്. കയറിൽ തൂങ്ങി സാഹസികമായി പാമ്പിനെ പിടിച്ച് കരയിലേക്കെത്തിക്കുന്ന യുവാവ് നിർഭാഗ്യവശാൽ കയറിൽ നിന്നും പിടി വിട്ട് തിരിച്ച് കിണറ്റിലേക്ക് വീഴുന്നുണ്ട്. തുടർന്ന് കൈയിലെ പാമ്പിനെ പിടി വിടാതെ തിരിച്ച് കരയിലേക്ക് കയറ്റുന്നതും ദൃശ്യങ്ങളിൽ വ്യക്തം.

ഷിജോ കെഎം എന്നയാളാണ് വീഡിയോ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ആ ഫോറസ്റ്റ് ഓഫീസർ ഒരു ഹീറോ തന്നെ, അഭിനന്ദിക്കുന്നു’ എന്നും വീഡിയോക്ക് ഒപ്പം ചേർത്ത കുറിപ്പിന്റെ അവസാന ഭാഗത്തുണ്ട്.

 

thrissur, young man saves snake from well

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top