സ്വന്തം അഭിനയം കാണാന്‍ വെറ്റിലക്കൊല്ലിക്കാര്‍ എത്തി

കാടിന്റെയും നാടിന്റെയും കഥ പറയുന്ന സിനിമയിലെ യഥാര്‍ത്ഥ അഭിനേതാക്കളായ ആദിവാസി വിഭാഗക്കാര്‍ സ്വന്തം അഭിനയം കാണാനെത്തി. ‘പുതിയ ചിത്രമായ ഉടലാഴം എന്ന സിനിമയിലാണ് മലപ്പുറം നിലമ്പൂര്‍ വെറ്റിലക്കൊല്ലിയില്‍ നിന്നുള്ള ആദിവാസി ഗ്രാമീണര്‍ ജീവിച്ച അഭിനയിച്ചത്.

ഉണ്ണിക്കൃഷ്ണന്‍ ആവള സംവിധാനം ചെയ്ത ഉടലാഴം ആഷിഖ് അബുവാണ് തിയറ്ററുകളിലെത്തിച്ചത്. സിനിമയ്ക്കുവേണ്ടി പുറത്തുനിന്ന് ആളുകളെ കൊണ്ടുവന്ന് സെറ്റ് ഇടാതെ വെറ്റിലക്കൊല്ലിക്കാരെ എത്തിച്ച് സ്വാഭാവിക രീതിയിലാണ് ചിത്രീകരണം നടത്തിയത്. സിനിമയില്‍ ഇവര്‍ ജീവിക്കുകയും ചെയ്തു.

ചാലിയാര്‍ വെറ്റിലക്കൊല്ലി ആദിവാസി കോളനിയിലെ 60 പേരാണ് ചിത്രത്തില്‍ അഭിനയിച്ചത്. ഉടലാഴത്തിലെ അഭിനേതാക്കളില്‍ ഭൂരിഭാഗവും മുന്‍പ് ഒരു തവണ പോലും സിനിമ കാണാത്തവരായിരുന്നു. ജീവിതത്തില്‍ ആദ്യമായി കണ്ട സിനിമയില്‍ അഭിനേതാക്കള്‍ തങ്ങളായതിന്റെ ആശ്ചര്യത്തിലായിരുന്നു വെറ്റിലക്കൊല്ലിക്കാര്‍.

Story Highlights- Adivasi castes , film, udalazham

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top