പാലാരിവട്ടം അപകടം; മജിസ്റ്റീരിയൽ അന്വേഷണത്തിന് കളക്ടറുടെ ഉത്തരവ്

പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം റോഡപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ജില്ലാ കളക്ടർ എസ് സുഹാസ് ഉത്തരവിട്ടു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കെ. ചന്ദ്രശേഖരൻ നായർക്കാണ് അന്വേഷണത്തിന്റെ ചുമതല. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.

പാലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപം പൈപ്പ് പൊട്ടി റോഡിലുണ്ടായ കുഴിയിൽ വീണാണ് യുവാവ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്. റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. കുനമ്മാവ് സ്വദേശി യദുലാൽ(23)ആണ് മരിച്ചത്.

കുഴിയുടെ സമീപത്തുവച്ചിരുന്ന അശാസ്ത്രീയമായ ബോർഡാണ് അപകടത്തിന് ഇടയാക്കിയത്. കുഴിയുടെ സമീപം എത്തുമ്പോൾ മാത്രമാണ് ഇരുചക്രവാഹനക്കാർക്ക്് കുഴി കാണാൻ സാധിക്കുകയുള്ളൂ. കുഴി കണ്ടയുടനെ വെട്ടിക്കുന്നതിനിടെ ബൈക്കിന്റെ നിയന്ത്രണം വിട്ട് യദുലാൽ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. പിന്നാലെ വന്ന ലോറി യുവാവിന്റെ ദേഹത്ത് കയറുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടവുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കോൺഗ്രസ്, ബിജെപി പ്രവർത്തകർ സംഭവ സ്ഥലത്ത് പ്രതിഷേധിച്ചിരുന്നു.

Story highlights- palarivattom accident, died, palarivattom metro station, magisterial inquiry

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top