Advertisement

20 കിലോ ഭാരമുള്ള പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കി വീട്ടമ്മ; വീഡിയോ വൈറൽ

December 12, 2019
4 minutes Read

പെരുമ്പാമ്പിനെ കൈകൊണ്ട് പിടിച്ച് ചാക്കിലാക്കുന്ന വീട്ടമ്മയുടെ വീഡിയോ വൈറൽ. കൊച്ചിയിലാണ് സംഭവം. വിദ്യ രാജു എന്ന വീട്ടമ്മയാണ് പെരുമ്പാമ്പിനെ ധൈര്യപൂർവം പിടികൂടി ചാക്കിലാക്കിയത്. 20 കിലോയാണ് പെരുമ്പാമ്പിന്റെ ഭാരം.

പ്രദേശവാസികളും നേവി ഉദ്യോഗസ്ഥനുമുൾപ്പെടെ നാല് പേർക്കൊപ്പമാണ് വീട്ടമ്മ പെരുമ്പാമ്പിനെ പിടികൂടിയത്. കൂടെയുണ്ടായിരുന്നവർ പാമ്പിന്റെ വാലിൽ പിടിച്ചപ്പോൾ വിദ്യ പാമ്പിന്റെ തലയിൽ പിടിക്കുകയായിരുന്നു. തുടർന്ന് കൂടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീ നൽകിയ ചാക്കിൽ പാമ്പിന്റെ വാൽ ആദ്യം താഴ്ത്തി. പിന്നീട് പതുക്കെ പാമ്പിന്റെ തല ചാക്കിനുള്ളിൽ കയറ്റുകയും ചാക്ക് വരിഞ്ഞ് കെട്ടുകയുമായിരുന്നു.

ഹരീന്ദർ എസ് സിഖ എന്ന നേവി ഉദ്യോഗസ്ഥനാണ് പെരുമ്പാമ്പിനെ പിടികൂടുന്ന വിദ്യയുടെ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ചത്. മുതിർന്ന നേവി ഉദ്യോഗസ്ഥന്റെ ഭാര്യയാണ് വിദ്യ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top