Advertisement

‘ഡ്യൂപ്പില്ല… വെറും ഒറിജിനൽ..’; തോക്ക് കറക്കിയുള്ള മമ്മൂക്ക’, ടർബോയുടെ വൈറൽ മേക്കിങ് വീഡിയോ പുറത്ത്

June 2, 2024
2 minutes Read

ടർബോ സിനിമയിലെ ഏറ്റവുമധികം കയടി നേടിയ സീനാണ് പൊലീസ് സ്റ്റേഷനിലേത്. മികച്ച സംഘട്ടന രംഗംങ്ങളും ഗൺ ഷോട്ടുകളുമെല്ലാം അടങ്ങിയ ഈ സീനിന്റെ മേക്കിങ് വിഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനർ. സമൂഹ മാധ്യമങ്ങളിൽ ഈ വിഡിയോ വൈറലാണ്.

തോക്ക് കൊണ്ട് അഭ്യാസം കാണിക്കുന്ന ആക്ഷൻ രം​ഗങ്ങൾ അനായാസം ചെയ്യുന്ന മമ്മൂട്ടിയെ വീഡിയോയിൽ കാണാം. തോക്ക് കൊണ്ടുള്ള ഷൂട്ടിംഗ് ഉം മറ്റും ഈ മേക്കിങ് വിഡിയോയിൽ ഉണ്ട്. സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്.

ടർബോ റിലീസ് ചെയ്തതിന് പിന്നാലെ ഡ്യൂപ്പാണ് ആക്ഷൻ രം​ഗങ്ങൾ ചെയ്തതെന്ന തരത്തിൽ പ്രചരണം നടന്നിരുന്നു. എന്നാൽ ഈ പ്രചരണങ്ങളെ പൂർണമായും തള്ളിക്കളയുന്ന തരത്തിലുള്ള മേക്കിം​ഗ് വിഡിയോകൾ അടുത്തിടെ ടർബോ ടീം പുറത്തുവിടുന്നുമുണ്ട്.

അതേസമയം, തീയറ്ററുകളിൽ കളക്ഷൻ വാരിക്കൂട്ടി വൈശാഖ്-മമ്മൂട്ടി ചിത്രം ടർബോ മുന്നേറുകയാണ്. കേരളത്തില്‍ നിന്ന് ടര്‍ബോ 30 കോടിയോളമാണ് നേടിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേരളം കഴിഞ്ഞാല്‍ ഏറ്റവുമധികം കളക്ഷന്‍ വന്നത് കര്‍ണാടകത്തില്‍ നിന്നാണ്. 2.25 കോടിയാണ് ടർബോയുടെ കര്‍ണാടക കളക്ഷന്‍.

Story Highlights : Mammootty Movie Turbo Making Video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top