Advertisement

നിര്‍മാതാവ് ജോബി ജോര്‍ജിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ്; കുറ്റപത്രം നല്‍കാനൊരുങ്ങി ക്രൈം ബ്രാഞ്ച്

December 13, 2019
1 minute Read

നിര്‍മാതാവ് ജോബി ജോര്‍ജിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം നല്‍കാനൊരുങ്ങി ക്രൈം ബ്രാഞ്ച്. വര്‍ഷങ്ങളോളം ചുവപ്പ് നാടയില്‍ കുരുങ്ങിയ ഫയലാണിപ്പോള്‍ കോടതിയിലെത്താന്‍ പോകുന്നത്. ബ്രിട്ടണിലെ ന്യൂ കാസില്‍ യൂണിവേഴ്‌സിറ്റിയില്‍ എംബിബിഎസിന് അഡ്മിഷന്‍ തരപ്പെടുത്തി നല്‍കാമെന്ന് കാണിച്ച് 11 കോടി 50 ലക്ഷം രൂപ തട്ടിയെടുത്തതിനായിരുന്നു ജോബി ജോര്‍ജിനെതിരെ കേസെടുത്തിരുന്നത്.

Read More: ‘എന്നെ പറ്റിച്ച് കേരളത്തിൽ ജീവിക്കാൻ അനുവദിക്കില്ല’; ഷെയ്ൻ നിഗമിനെതിരെ ജോബി ജോർജ് വധഭീഷണി മുഴക്കുന്ന ശബ്ദരേഖ പുറത്ത്

2012 ലായിരുന്നു നിര്‍മാതാവ് ജോബി ജോര്‍ജ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായത്. ബ്രിട്ടണിലെ ന്യൂ കാസില്‍ യൂണിവേഴ്‌സിറ്റിയില്‍ എംബിബിഎസ് അഡ്മിഷന്‍ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് 30 പേരില്‍ നിന്നായി 11 കോടി 50 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. മൂവാറ്റുപുഴ പൊലീസാണ് അന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്.

പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. എന്നാല്‍ വര്‍ഷങ്ങളോളം കേസിന്റെ അന്വേഷണം മരവിച്ചിരുന്നു. ഒടുവില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കാന്‍ ഒരുങ്ങുകയാണിപ്പോള്‍. സിഐ ബൈജു പൗലോസാണ് കേസന്വേഷിച്ച് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുക.

മൂവാറ്റുപുഴ മുടവൂര്‍ സ്വദേശി ബാബു ജോര്‍ജാണ് കേസിലെ പ്രധാന പരാതിക്കാരന്‍. ബാബു ജോര്‍ജിന്റെ മകന് എംബിബിഎസ് അഡ്മിഷന്‍ ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് രണ്ട് കോടി 47 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. ബാബു ജോര്‍ജിനു പുറമേ തൃപ്പൂണിത്തറ സ്വദേശി സുരേഷ്, കോട്ടയം വില്ലൂന്നി സ്വദേശി വിഷ്ണു, കോതമംഗലം സ്വദേശി ബോബി എന്നിവരും തട്ടിപ്പിനെതിരെ രേഖാമൂലം പരാതി നല്‍കിയിരുന്നു.

story highlights – producer joby george

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top