മാളികപ്പുറവും ചന്ദ്രാനന്ദന്‍ റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന മേല്‍പ്പാലം കെല്‍ നിര്‍മിക്കും

ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി മാളികപ്പുറവും ചന്ദ്രാനന്ദന്‍ റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന മേല്‍പ്പാലം സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള കെല്‍ നിര്‍മിക്കും. പദ്ധതിയുടെ അന്തിമരൂപം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ശബരിമല മാസ്റ്റര്‍പ്ലാന്‍ ഉന്നതാധികാര സമിതിയും അംഗീകരിച്ചു.
21 കോടിരൂപ ചെലവു പ്രതീക്ഷിക്കുന്ന പാലം 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. 375 മീറ്റര്‍ നീളവും 6.4 മീറ്റര്‍ വീതിയും 3 മീറ്റര്‍ ഉയരവുമാണ് ഉണ്ടാവുക. ഇതോടെ തീര്‍ഥാടന കാലത്തെ തിരക്ക് നിയന്ത്രിക്കാനാകും. ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നവരെ ഈ പാലം വഴി കടത്തിവിടും. ദര്‍ശനശേഷം വലിയ നടപ്പന്തലിലോ തിരുമുറ്റത്തോ പ്രവേശിക്കാതെ മടങ്ങാന്‍ തീര്‍ഥാടകര്‍ക്ക് സാധിക്കും.
പരിസ്ഥിതി സൗഹൃദപരമായാണ് രൂപകല്‍പ്പന. ദിവസം മൂന്ന് ലക്ഷത്തോളം തീര്‍ഥാടകര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന പാലത്തില്‍ അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ സുരക്ഷാ ഇടനാഴികളുണ്ടാകും. ആനത്താരയ്ക്ക് തടസ്സമാകാത്ത രീതിയിലാകും നിര്‍മിക്കുക. മാളികപ്പുറത്തിന് സമീപം നിര്‍മിക്കുന്ന പ്രസാദ വിതരണ കോംപ്ലക്സ് കൂടി പൂര്‍ത്തിയാകുന്നതോടെ തീര്‍ഥാടകര്‍ക്ക് അപ്പം, അരവണ തുടങ്ങിയ പ്രസാദങ്ങള്‍ വാങ്ങി അതിവേഗം തിരിച്ചിറങ്ങാനാകും.
Story Highlights- Sabarimala master plan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here