Advertisement

മധുരയിൽ വാഹനാപകടം; മലയാളി വ്യോമസേനാ ഉദ്യോഗസ്ഥൻ മരിച്ചു

December 13, 2019
1 minute Read

മധുരയിൽ വാഹനാപകടത്തിൽ മലയാളി വ്യോമസേനാ ഉദ്യോഗസ്ഥൻ മരിച്ചു. മധുരയിൽ എയർഫോഴ്‌സ് ലീഡിങ് എയർക്രാഫ്റ്റ്മാനായ കൃഷ്ണദാസ്(23)ആണ് മരിച്ചത്. തൊടുപുഴ കുമരമംഗലം നടുവിലേടത്ത് മനോജ്-അജിത ദമ്പതികളുടെ മകനാണ് കൃഷ്ണദാസ്.

ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ഹമ്പ് ചാടി റോഡിൽ നിന്ന് തെന്നിയതാണ് അപകട കാരണം. മൃതദേഹം ശനിയാഴ്ച കൊച്ചിയിലെത്തിക്കുമെന്ന് കൊച്ചി നാവിക സേനാവൃത്തങ്ങൾ അറിയിച്ചു. രണ്ടര മാസം മുൻപാണ് കൃഷ്ണദാസ് അവസാനമായി നാട്ടിൽ എത്തിയത്. സഹോദരി കൃഷ്ണപ്രിയ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top