Advertisement

മഹാരാജാസിലെ കലോത്സവ വേദികള്‍ക്ക് പേര് ബിപിസിഎല്‍, ഇന്ത്യന്‍ റെയില്‍വേ, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്

December 13, 2019
2 minutes Read

മഹാരാജാസിലെ കലോത്സവ വേദികള്‍ക്ക് കേന്ദ്രം വിറ്റഴിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പേര് ബിപിസിഎല്‍, ഇന്ത്യന്‍ റെയില്‍വേ, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്. പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ചാണ് കലോത്സവ വേദികള്‍ക്ക് വ്യത്യസ്തമായ പേരുകള്‍ നല്‍കിരിക്കുന്നത്. എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥികളാണ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്.

കലാകാരന്മാരുടെയും മണ്‍മറഞ്ഞ രാഷ്ട്രീയ നേതാക്കളുടെയും പേരുകള്‍ കലോത്സവ വേദികള്‍ക്ക് ലഭിക്കുന്നത് സാധാരണമാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ വില്‍ക്കാന്‍ തയ്യാറെടുക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പേരുകളാണ് മഹാരാജാസ് കോളേജ് യൂണിയന്‍ കലോത്സവ വേദികള്‍ക്ക് ഇട്ടിരിക്കുന്നത്. ബിപിസിഎല്‍, എയര്‍ ഇന്ത്യ, -ഇന്ത്യന്‍ റെയില്‍വേ, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ബിഎസ്എന്‍എല്‍ എന്നിങ്ങനെയാണ് വേദികള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്.

മരിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യക്ക് മഹാരാജാസിന്റെ തോറ്റക്കം എന്നാണ് കലോത്സവത്തിന് പേര് നല്‍കിയിരിക്കുന്നത്. 11,12,13 തീയതികളിലാണ് കലോത്സവം. മുതലാളിത്തനയങ്ങളാല്‍ ഗ്രസിക്കപ്പെട്ട സ്വകാര്യവത്കരിക്കപ്പെട്ട, വില്‍ക്കപ്പെട്ട, വിലക്കപ്പെട്ട, സമകാലിക ഇന്ത്യയ്ക്ക് മൃതപ്രായമായ ഇന്ത്യന്‍ജനാധിപത്യത്തിലെ മിണ്ടാപ്രാണികളായി ചത്തൊടുങ്ങാതിരിക്കാന്‍ കലയുടെ പ്രതിരോധം ആണിതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

Story Highlights-  Maharajas Kalotsavam venues, BPCL, Indian Railways, Cochin Shipyard

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top